പാലക്കാട്: സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ വി.പി മുഹമ്മദലിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി പരാതി. പട്ടാമ്പിക്കു സമീപം ചെറുതുരുത്തി കൂട്ടുപാത തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് സമീപം ആണ് സംഭവം.
മുഖം മൂടിധരിച്ചെത്തിയ സംഘം തോക്കു ചൂണ്ടി മുഹമ്മദലി സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്താണ് അക്രമണം നടത്തിയതെന്ന്് പറയുന്നു. നിലമ്പൂരില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി ജിദ്ദക്കു പോകുന്നതിന് നെടുമ്പാശ്ശേരിയിലേക്കു പോവുകയായിരുന്നു മുഹമ്മദലി. പാലത്തിന് സമീപമെത്തിയപ്പോള്‍ കാറിന് കുറുകെ വാഹനമിട്ട് അക്രമം നടത്തുകയായിരുന്നു. അക്രമികള്‍ ഇന്നോവ കാറിലാണ് എത്തിയതെന്ന് പറയുന്നു. അക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വരുന്നു.
Related News