മസ്‌ക്കത്ത്: ജോലിക്കു പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വടകര പാലയാട് സ്വദേശി സുജീഷ് (40) ആണ് ഒമാനിലെ സോഹാറില്‍ മരിച്ചത്. സൊഹാറില്‍ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
സുരേന്ദ്രന്‍, കാഞ്ചന ദമ്പതികളുടെ മകനാണ്. ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.
Related News