l o a d i n g

ഗൾഫ്

ഒഐസിസി തദ്ദേശ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 7, 2025

റിയാദ്. ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. ഈ തിരഞ്ഞെടുപ്പില്‍ മുന്‍ ഒഐസിസി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രാധാന്യം കേരളത്തില്‍ എല്ലായിടത്തും ലഭിച്ചിട്ടുണ്ട് എന്നുള്ളത് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഒഐസിസി എന്ന പ്രസ്ഥാനത്തിന് നല്‍കിയ അംഗീകാരം ആണെന്നു കണ്‍വെന്‍ഷനെ ടെലിഫോണിലൂടെ അഭിസംബോധന ചെയ്തു സംസാരിച്ച കല്‍പറ്റ എം എല്‍ എ. അഡ്വ. ടി. സിദ്ധിക് പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശബരിമല കൊള്ളക്കെതിരെയും അഴിമതിക്കും സ്വജനപക്ഷപാതങ്ങള്‍ക്കുമെതിരെയും, ഭരണകൂട-പോലീസ് അതിക്രമങ്ങള്‍ക്കെതിരെയും, പീഡന കേസുകളിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ഭരണകൂട ഒത്താശകള്‍ക്കെതിരെയും, പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും,
വര്‍ഗീയതയുമായി സമരസപ്പെടുന്ന സര്‍ക്കാറിനു എതിരെയും ഉള്ള ജനവിധി ആയിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം എന്നു ടെലിഫോണിലൂടെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിച്ച യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ. ജെ. ജനീഷ് പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ യുഡിഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കുന്നതിനോടൊപ്പം യുഡിഫ് സ്ഥാനര്‍ത്തികളായി മത്സരിക്കുന്ന നമ്മുടെ ഒഐസിസി സഹപ്രവര്‍ത്തകര്‍ക്കു വേണ്ടുന്ന എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കി അവരെയും വിജയിപ്പിക്കേണ്ടുന്നത് നമ്മുടെ ഉത്തരവാദിത്തം കൂടി ആണു എന്നു കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി കോര്‍ഡിനേറ്ററും ഗ്ലോബല്‍ അംഗവുമായ നൗഫല്‍ പാലക്കാടന്‍ പറഞ്ഞു.

യോഗത്തിന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശനികടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖം പറഞ്ഞ യോഗത്തിന് വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് സ്വാഗതവും ഷഹീര്‍ പാലക്കാട് നന്ദിയും പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍, മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കരീം കൊടുവള്ളി, അമീര്‍ പട്ടണം, ജോണ്‍സണ്‍, ഹകീം പട്ടാമ്പി, ജില്ല കമ്മിറ്റി ഭാരവാഹികളായ ഷബീര്‍ വരിക്കപ്പള്ളി, ഷാജി മഠത്തില്‍, ബഷീര്‍ കോട്ടയം, റിജോ ഡോമിനിക്, നാസര്‍ വലപ്പാട്, ഒമര്‍ ശരീഫ്, മുത്തു വയനാട്, മൊയ്ദീന്‍ പാലക്കാട്, സന്തോഷ് ബാബു, ഷറഫ് ചിറ്റന്‍, രാജൂ തൃശൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, വി. ജെ. നസറുദ്ധീന്‍ എന്നിവര്‍ കണ്‍വെന്‍ഷന് ആശംസകള്‍ നേര്‍ന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026