l o a d i n g

ഗൾഫ്

'ജിദ്ദ തിരൂര്‍ കൂട്ടായ്മ' രൂപീകൃതമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

ജിദ്ദ- മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശികളുടെ കൂട്ടായ്മക്ക് ജിദ്ദയില്‍ തുടക്കം. പരസ്പര ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ 'ജിദ്ദ തിരൂര്‍ കൂട്ടായ്മ' യുടെ പ്രസിഡന്റ് മുഹമ്മദ് ഷെരീഫും ജനറല്‍ സെക്രട്ടറി അഷ്റഫ് കുന്നത്തുമാണ്.

വാസു വെള്ളത്തേടത്ത് (പ്രേടണ്‍), അബ്ദുല്‍ മജീദ് (അഡൈ്വസറി), മൊയ്തു വലിയകത്ത് (ട്രഷറര്‍), അബ്ദുല്‍ ഗഫൂര്‍(വൈസ് പ്രസിഡന്റ്), അനീസ് കല്ലിങ്ങല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എക്സിക്യൂട്ടീവ് അംഗങ്ങളായി ഫാസില്‍ കാഞ്ഞിക്കോത്ത്, ഡോ. ഫാറൂഖ് നൗഷാദ് കളത്തിങ്ങല്‍, സുഹൈല്‍ ടി.കെ., റിയാസ് തിരൂര്‍, സജീവ് എന്നിവരെ തെരഞ്ഞെടുത്തു. ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗായകനും റിയാലിറ്റി ഷോ ജഡ്ജുമായ, തിരൂര്‍ സ്വദേശി ഫിറോസ് ബാബു മുഖ്യാതിഥിയായി പങ്കെടുത്തു.

അംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഏകോപനവും ശക്തിപ്പെടുത്തുക, ആരോഗ്യ പ്രശ്നങ്ങള്‍/അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ സമയബന്ധിത സഹായം, മരണാനന്തര സേവനങ്ങള്‍ ക്രമബദ്ധമായി ഏകോപിപ്പിക്കല്‍, നിയമ/ഡോക്യുമെന്റേഷന്‍ സംബന്ധമായ ബുദ്ധിമുട്ടുകളില്‍ മാര്‍ഗ്ഗനിര്‍ദേശം, ചാരിറ്റി/സാമ്പത്തിക ആവശ്യങ്ങളില്‍ സുതാര്യ സഹായം, ജോലി/കൗണ്‍സിലിംഗ് വഴി തൊഴില്‍ സഹായം എന്നിവയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026