l o a d i n g

ഗൾഫ്

യാത്ര ചിലവ് കുറയ്ക്കാം, ദുബായില്‍ ഷെയറിങ് ടാക്‌സി സംവിധാനം കൂടുതല്‍ മേഖലകളിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 9, 2025

ദുബായ്: ദുബായില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ അവസരമൊരുക്കി ഷെയറിങ് ടാക്‌സി (റൈഡ് ഷെയറിങ്) സംവിധാനം കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ദുബായ്-അബൂദബി റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ സംരംഭം വന്‍ വിജയമായതിനെത്തുടര്‍ന്നാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) ഈ വികസനം പ്രഖ്യാപിച്ചത്.

വിവിധ സ്ഥലങ്ങളിലേക്ക് നിരക്ക് പങ്കിട്ടെടുത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ സംവിധാനം, പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

ദുബൈയുടെ പ്രധാന വാണിജ്യ, വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ ഷെയറിങ് ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുന്നത്. ദുബൈ മക്തൂം വിമാനത്താവളം (DWC) മുതല്‍ മറീന മാള്‍, ബിസിനസ് ബേ മെട്രോ സ്റ്റേഷന്‍ വരെയും പാം ജുമൈറയില്‍ നിന്ന് അറ്റ്ലാന്റിസ് മോണോ റെയില്‍ സ്റ്റേഷന്‍ വരെയും ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ (DWTC) മുതല്‍: ബിസിനസ് ബേ മെട്രോ, സത്വ ബസ് സ്റ്റേഷന്‍, മറീന മാള്‍ വരെയുമാണ് പുതിയ റൂട്ടുകള്‍. കൂടുതല്‍ യാത്രക്കാര്‍ക്ക് ഒരേ ടാക്‌സിയില്‍ യാത്ര ചെയ്ത് നിരക്ക് പങ്കിടാന്‍ സാധിക്കുന്നതിനാല്‍, ഇത് യാത്രാ ചെലവ് കാര്യമായി കുറയ്ക്കും.

ദുബായിലെ ഇബ്നുബത്തൂത്ത മാളില്‍ നിന്ന് അബുദാബിയിലെ അല്‍വഹ്ദ മാളിലേക്ക് ആയിരുന്നു ആര്‍ടിഎ ആദ്യമായി ഈ സംവിധാനം അവതരിപ്പിച്ചത്. ഈ പരീക്ഷണ ഓട്ടത്തില്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. ഷെയറിങ് ടാക്‌സി ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തില്‍ 228 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവില്‍ ആഡംബരപരമായ യാത്ര ഉറപ്പാക്കാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആറു മാസത്തെ ഈ പരീക്ഷണ സര്‍വീസുകള്‍ വിജയകരമാവുകയാണെങ്കില്‍, ഈ സംവിധാനം ദുബായിയുടെ മറ്റ് പ്രധാന സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ RTA പദ്ധതിയിടുന്നുണ്ട്. ഇത് ദുബായിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026