l o a d i n g

ഗൾഫ്

ജെ.സി.ഡബ്ല്യൂ.സി യൂത്ത് വിങ്ങ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'എക്‌സ്പ്ലോര്‍ ടുമാറോ & ടുഡേ' പരിപാടി ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 10, 2025

ജിദ്ദ: സിജി ജിദ്ദ വിമന്‍സ് കലക്റ്റിവ് (ജെ.സി.ഡബ്ല്യൂ.സി) യൂത്ത് വിങ്ങ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'എക്‌സ്പ്ലോര്‍ ടുമാറോ & ടുഡേ 'എന്ന പ്രോഗ്രാം ശ്രദ്ധേയമായി. എഡപട്ട് സി.ഇ.ഒ-യും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധനുമായ ഉമര്‍ അബ്ദുല്‍സലാം ഫ്യൂച്ചര്‍ ടോക്ക് എന്ന പേരില്‍ സംഘടിപ്പിച്ച ഇന്‍ട്രാക്ടീവ് പ്രോഗ്രാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുട്ടികള്‍ക്ക് വളരെ സരളമായും രസകരമായും പരിചയപ്പെടുത്തി. എ ഐ എന്ന നൂതന സാങ്കേതിക വിദ്യയെ ഏറ്റവും നല്ല രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിച്ചു കൊടുത്തു. എ ഐ യുടെ വരുംകാല പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

അനം അബ്ദുസ്സലാമിന്റെ ഖിറാത്തോടെ തുടങ്ങിയ പരിപാടിയില്‍ ജെ.സി.ഡബ്ലി.യു.സി ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. അലീഫാ ബൈജു നന്ദി രേഖപ്പെടുത്തി. യൂത്ത് വിങ് കോഡിനേറ്റര്‍ ദിയ സാദത്ത് പ്രോഗ്രാം അവതാരകയായിരുന്നു. ഷെസി വീഡിയോയും ഫോട്ടോഗ്രഫിയും നിര്‍വഹിച്ചു. സിജി ജിദ്ദ ലീഡേഴ്സ് , സിജി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ് എന്നിവരുടെ സജീവ സാനിധ്യം കുട്ടികളില്‍ കൂടുതല്‍ ആവേശം ഉണ്ടാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026