l o a d i n g

ഗൾഫ്

നിയമവിരുദ്ധ ഉള്ളടക്കം: 9 പേര്‍ക്കെതിരെ നടപടിയുമായി സൗദി മീഡിയ റെഗുലേഷന്‍ അതോറിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 10, 2025

റിയാദ്: പബ്ലിക്കേഷന്‍സ് ആന്‍ഡ് പബ്ലിഷിംഗ് നിയമം ലംഘിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഒമ്പത് വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ അറിയിച്ചു. ബന്ധപ്പെട്ട അവലോകന സമിതികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പൊതു ക്രമസമാധാനം തകര്‍ക്കുക, ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഹാനി വരുത്തുക, സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക തുടങ്ങിയവയാണ് ഇവര്‍ ചെയ്ത ലംഘനങ്ങളെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത് ഇലക്ട്രോണിക് പബ്ലിഷിംഗ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 15-ന്റെ വ്യക്തമായ ലംഘനമാണ്.

നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം, നിയമവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഒരു മാധ്യമ ഉള്ളടക്കവും വെച്ചുപൊറുപ്പിക്കില്ലെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അംഗീകൃത മാധ്യമ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ കര്‍ശന നടപടികളും സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026