l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ഖുര്‍ആന്‍ പരീക്ഷ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

ജിദ്ദ : റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള 'ലേണ്‍ ദ ഖുര്‍ആന്‍' ഫൈനല്‍ പരീക്ഷ എഴുതാന്‍ ജിദ്ദയിലുള്ളവര്‍ക്ക് ഇത്തവണയും ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ അവസരമൊരുക്കി. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ അടിസ്ഥാനപ്പെടുത്തി സൂറത്തു സബഅ്, യാസീന്‍, ഫാതിര്‍, സ്വാഫാത്ത് എന്നീ അധ്യായങ്ങളായിരുന്നു പാഠഭാഗങ്ങള്‍. രാവിലെ 8.30 മുതല്‍ 9.30 വരെ നടന്ന പരീക്ഷയില്‍ ഫിറോസ് കൊയിലാണ്ടി എക്‌സാം കണ്‍ട്രോളറും അബ്ദുറഹ്‌മാന്‍ വളപുരം, നജ്മുന്നീസ ടീച്ചര്‍ എന്നിവര്‍ ഇന്‍വിജിലേറ്റര്‍മാരുമായിരുന്നു. നയീം മോങ്ങം, ആശിഖ് മഞ്ചേരി, ഫവാസ് വണ്ടൂര്‍, ജംഷാദ് പുഴക്കാട്ടിരി, ഫാത്തിമ സാലിഹ് ആലപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അടുത്ത വര്‍ഷത്തേക്കുള്ള പൊതുപരീക്ഷയുടെ സിലബസിനെ ആസ്പദമാക്കി ജിദ്ദയില്‍ സെന്ററിന്റെ കീഴില്‍ പലയിടത്തും ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് മാത്രമായി സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്കും ഫാമിലികള്‍ക്കായി വ്യാഴാഴ്ച രാത്രി 10.30 (ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയം), തിങ്കളാഴ്ച രാത്രി 8 മണി (മഹ്ജര്‍ ന്യൂ ഗുലൈല്‍ പോളിക്ലിനിക് ), ചൊവ്വാഴ്ച രാത്രി 9 മണി (ഷറഫിയ്യ അല്‍അബീര്‍ ഓഡിറ്റോറിയം), എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി വ്യാഴാഴ്ച രാത്രി 7.15 (ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയം), ചൊവ്വാഴ്ച രാത്രി 7 മണി (ഖാലിദ് ഇബ്‌നു വലീദ് ) എന്നിവിടങ്ങളിലും ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് മാത്രമായി ശനി, തിങ്കള്‍, ചൊവ്വ ബുധന്‍ (വൈകീട്ട് 4.30), ബുധന്‍ (രാത്രി 7 മണി) എന്നീ സമയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0556278966, 0504434023 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026