l o a d i n g

സാംസ്കാരികം

ആലിയ ഭട്ടിന് റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ഗ്ലോബ് ഹൊറൈസണ്‍ അവാര്‍ഡ് സമ്മാനിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

ജിദ്ദ - ബോളിവുഡ് താരം ആലിയ ഭട്ടിന് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ഗ്ലോബ് ഹൊറൈസണ്‍ അവാര്‍ഡ് സമ്മാനിച്ചു. തുണീഷ്യന്‍ നടിയായ ഹെന്‍ഡ് സബ്രിക്ക് ഒപ്പമാണ് ആലിയ ഭട്ട് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഹെന്‍ഡ് സബ്രിക്ക് ഒമര്‍ ഷെരീഫ് അവാര്‍ഡാണ് ലഭിച്ചത്.
'ഞാന്‍ സിനിമയെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍... അതിന്റെ ചക്രവാളങ്ങളെ ബന്ധിപ്പിക്കാനുള്ള ശക്തി. ഗോള്‍ഡന്‍ ഗ്ലോബ് ഹൊറൈസണ്‍ അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുന്നു- ആലിയ ഭട്ട് പറഞ്ഞു.

ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ ആലിയ ഭട്ട് തന്റെ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചു. 'സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ ഇന്ന് ഞാന്‍ അഞ്ചു വയസ്സുകാരിയുടെ നന്ദിയോടെയാണ് ഇവിടെ നില്‍ക്കുന്നത്. ഒരുപക്ഷേ സ്വന്തം സ്വപ്നം വളരെ വലുതോ, നേടാന്‍ കഴിയാത്തതോ ആണെന്ന് തോന്നുന്ന ഓരോ പെണ്‍കുട്ടിയോടും എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ സ്വപ്നം മറ്റൊരാളുടെ യാഥാര്‍ത്ഥ്യത്തില്‍ ഒതുങ്ങാന്‍ വേണ്ടി ഒരിക്കലും ചെറുതാക്കരുത്. ഓരോ ദിവസവും മുന്നോട്ട് വന്ന് ജോലി ചെയ്യാനും, അത് എവിടെയെത്തിയാലും ചക്രവാളത്തെ പിന്തുടരാനും വേണ്ടി അതിനെ മുറുകെ പിടിക്കുക,' അവര്‍ പറഞ്ഞു.

ഈ അംഗീകാരം തനിക്ക് ലഭിച്ചതില്‍ ആലിയ ഭട്ട് നന്ദി പ്രകടിപ്പിച്ചു. 'ഗോള്‍ഡന്‍ ഗ്ലോബ്‌സ് എന്നെ അംഗീകരിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോകമെമ്പാടുമുള്ള ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് മാറ്റങ്ങളുണ്ടാക്കുന്ന പുതിയ തലമുറയിലെ കലാകാരികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി സംസാരിക്കാന്‍ ലഭിച്ച ഈ അവസരത്തില്‍ സന്തോഷവതിയാണ്- 32 കാരിയായ നടി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026