l o a d i n g

ഗൾഫ്

ജുമുഅ സമയം മാറ്റം; സ്‌കൂളുകള്‍ അധ്യയനം നേരത്തെ അവസാനിപ്പിച്ചേക്കും, ഓഫീസ് സമയക്രമവും മാറും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

ദുബായ്: 2026 ജനുവരി രണ്ട് മുതല്‍ യു എ ഇയിലെ വെള്ളിയാഴ്ച പ്രാര്‍ഥനാ സമയം ഉച്ചയ്ക്ക് 12.45ലേക്ക് മാറ്റുന്നതോടെ രാജ്യത്തെ സ്‌കൂളുകളുടെയും ഓഫീസുകളുടെയും സമയക്രമത്തിലും മാറ്റം വന്നേക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥനക്ക് എത്താന്‍ സൗകര്യമൊരുക്കുന്നതിനായി സ്‌കൂളുകള്‍ നേരത്തെ അധ്യയനം അവസാനിപ്പിക്കാനാണ് സാധ്യത.

ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് അതോറിറ്റിയാണ് ജുമുഅ സമയമാറ്റം പ്രഖ്യാപിച്ചത്. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥനയ്ക്ക് മുമ്പായി വീട്ടിലെത്താന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സമയമാറ്റം അധ്യയന സമയത്തെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ ദുബായിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) സ്‌കൂളുകളില്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സ്‌കൂളുകള്‍.

പ്രാര്‍ഥനാ സമയം ഉച്ചക്ക് 12.45ലേക്ക് മാറ്റുന്നതോടെ ഓഫീസുകള്‍ക്കും സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടിവരും. പുതിയ സമയത്തിന് അനുസരിച്ച് വെള്ളിയാഴ്ചകളിലെ ദിനചര്യകള്‍ ക്രമീകരിക്കാന്‍ താമസക്കാരും ഒരുങ്ങുകയാണ്. എന്നാല്‍, നടപ്പിലാവാന്‍ ഒരു മാസത്തിലധികം സമയം ലഭിക്കുന്നതിനാല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ട മുന്നൊരുക്കം എടുക്കാന്‍ സാധിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026