l o a d i n g

ഇന്ത്യ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ സമൂലമാറ്റം: 2026 മുതല്‍ ചോദ്യപേപ്പര്‍ മാറും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 12, 2025

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. 2026-ലെ പരീക്ഷ മുതലാണ് ഈ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നത്. മൂല്യനിര്‍ണയം കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമാക്കുക എന്നതാണ് മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം.

സയന്‍സ്, സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസുകള്‍ വിവിധ ഭാഗങ്ങളായി തിരിച്ചായിരിക്കും ചോദ്യങ്ങളുണ്ടാവുക. സയന്‍സ് ചോദ്യക്കടലാസ് സെക്ഷന്‍ എ-ബയോളജി, സെക്ഷന്‍ ബി-കെമിസ്ട്രി, സെക്ഷന്‍ സി- ഫിസിക്സ് എന്നിങ്ങനെ തിരിക്കും. സോഷ്യല്‍ സയന്‍സിനെ നാലായിട്ടാണ് തിരിക്കുക. സെക്ഷന്‍ എ-ഹിസ്റ്ററി, ബി-ജോഗ്രഫി, സി-പൊളിറ്റിക്കല്‍ സയന്‍സ്, ഡി-ഇക്കണോമിക്സ്. ഓരോ സെക്ഷന്റേയും ഉത്തരങ്ങള്‍ അതിനുള്ള സ്ഥലത്ത് മാത്രമേ എഴുതാനാവൂ. ഒരു ഭാഗത്തെ ഉത്തരം മറുഭാഗത്ത് എഴുതുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്താല്‍ മൂല്യനിര്‍ണയം നടത്തില്ല. പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കില്ല.

വിദ്യാര്‍ഥികള്‍ക്ക് ചോദ്യക്കടലാസ് പരിചയപ്പെടുത്തുന്നതിനായി മാതൃകയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. cbseacademic.nic.in വെബ്സൈറ്റ് പരിശോധിച്ചാല്‍ പുതിയ ചോദ്യക്കടലാസിന്റെ മാതൃക ലഭ്യമാവും. കഴിഞ്ഞ ബോര്‍ഡ് പരീക്ഷവരെ ഓരോ വിഷയങ്ങളിലേയും ചോദ്യങ്ങള്‍ വേര്‍തിരിക്കാതെയാണ് നല്‍കിയിരുന്നത്. ഒറ്റമാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ശേഷം 2 മാര്‍ക്കിന്റെ ചോദ്യങ്ങള്‍, പിന്നീട് 3,5 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ എന്നതായിരുന്നു രീതി. ഈ വര്‍ഷം മുതല്‍ ഒരു സെക്ഷനില്‍ വിവിധ മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കഴിഞ്ഞാകും അടുത്ത സെക്ഷന്‍ ആരംഭിക്കുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026