l o a d i n g

കേരള

ഭിന്നശേഷിക്കാരിയായ അധ്യാപികയെ സ്‌കൂളില്‍ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 12, 2025

കോട്ടയം: കുടുംബവഴക്ക് പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന സ്‌കൂളിലെത്തിയ ഭര്‍ത്താവ്, ഭിന്നശേഷിക്കാരിയായ അധ്യാപികയെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമം. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പാറമ്പുഴയില്‍നിന്ന് ഏറ്റുമാനൂര്‍ പോലീസ് പിടികൂടി. ഏറ്റുമാനൂര്‍ പേരൂര്‍ സൗത്ത് പൂവത്തുംമൂട് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയായ പാറമ്പുഴ സ്വദേശിനി ഡോണിയ ഡെന്നീസി(36)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

വിവാഹമോചനക്കേസ് നിലനില്‍ക്കെ, ഇടയ്ക്കിടെ ഡോണിയയെ കാണാന്‍ ഭര്‍ത്താവ് കൊച്ചുമോന്‍ (46) സ്‌കൂളില്‍ വരാറുണ്ടായിരുന്നു. ഇന്നലെ വന്നപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയില്ല. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് വന്നതെന്നാണ് ഇയാള്‍ അവരെ ധരിപ്പിച്ചത്. ക്ലാസിലായിരുന്ന ഡോണിയയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ കൊച്ചുമോന്‍, തര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ ഒളിപ്പിച്ച കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി പെട്ടെന്ന് പിന്നിലേക്ക് മാറിയതിനാല്‍ ആഴത്തിലുള്ള മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു. നിലവിളികേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ഡോണിയയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തെത്തുടര്‍ന്നുണ്ടായ ബഹളം കേട്ട് കുട്ടികള്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും, സമയോചിതമായ ഇടപെടലിലൂടെ അധ്യാപകര്‍ വാതിലടച്ച് അവരെ സുരക്ഷിതരാക്കി. പിന്നീട് രക്ഷിതാക്കളെത്തി കുട്ടികളെ കൊണ്ടുപോയതോടെ സ്‌കൂള്‍ ഉച്ചയോടെ അടച്ചു.

കൃത്യം നടത്തിയ ശേഷം ഓടിപ്പോയ കൊച്ചുമോനെ ഏറ്റുമാനൂര്‍ എസ്എച്ച്ഒ കെ.ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകള്‍ക്കകം പാറമ്പുഴയില്‍നിന്ന് പിടികൂടി.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വനിതാ ഹോസ്റ്റലിലായിരുന്ന ഡോണിയ താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് 8 വയസ്സുള്ള ഒരു കുട്ടിയുണ്ട്. കുട്ടി കൊച്ചുമോനൊപ്പമാണ് കഴിഞ്ഞിരുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026