l o a d i n g

ഗൾഫ്

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു, റിയാദിലും, കിഴക്കന്‍ പ്രവിശ്യകളിലും റെഡ് അലര്‍ട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 12, 2025

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. റിയാദിലും, കിഴക്കന്‍ പ്രവിശ്യകളിലെ വിവിധ ഇടങ്ങളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്.

സൗദിയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ഉണ്ടായ വ്യാപക മഴക്കുശേഷമാണ് ഇപ്പോള്‍ കിഴക്ക് ഭാഗത്തും മഴ ശക്തമാകുന്നത്. അല്‍ മജ്മഅ, ഷെക്രഅ തുടങ്ങി റിയാദിന്റെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴയെത്തുക. ദമ്മാം, കോബാര്‍, ജുബൈല്‍, ഹഫര്‍ അല്‍ ബാത്തിന്‍ തുടങ്ങി കിഴക്കന്‍ പ്രവിശ്യകളിലും ഇന്നലെ രാത്രി മുതല്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. അല്‍ ഖസിമിലെ വിവിധ ഇടങ്ങളിലും മഴ പെയ്്തു.

മക്കയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും നേരിയ തോതില്‍ മഴയുണ്ട്. സൗദിയില്‍ മഴയ്ക്കു പിന്നാലെ തണുപ്പും വര്‍ധിച്ചു. തുറൈഫില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില രണ്ട് ഡിഗ്രിയാണ്. തബൂക്ക്, ഹായില്‍, സകാക്ക എന്നിവിടങ്ങളിലും തണുപ്പ് വര്‍ധിച്ചിട്ടുണ്ട്. ജിദ്ദ, ജിസാന്‍ എന്നിവിടങ്ങളില്‍ ഉണ്ടായ മഴ കനത്ത നാശമാണ് വിതച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026