l o a d i n g

കേരള

പെരിന്തല്‍മണ്ണയില്‍ ചരിത്രം കുറിച്ച് യുഡിഎഫ്, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നഗരസഭ പിടിച്ചെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 13, 2025

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പെരിന്തല്‍മണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 ഇടങ്ങളില്‍ എല്‍ഡിഎഫും വിജയിച്ചു. 1995 ല്‍ നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തല്‍മണ്ണ ഭരിച്ചത്. ഇത്തവണ ചരിത്രം കുറിച്ചിരിക്കുകയാണ് യുഡിഎഫ്.

യുഡിഎഫില്‍10 ഇടങ്ങളില്‍ മുസ്ലീം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവര്‍ വിജയിച്ചു. അഞ്ച് ലീഗ് സ്വതന്ത്രരും, അഞ്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഒരു കോണ്‍ഗ്രസ് വിമതനും വിജയം നേടി. എല്‍ഡിഎഫില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു.

2020 ല്‍ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു. പെരിന്തല്‍ മണ്ണ കാലങ്ങളായി എല്‍ഡിഎഫിന്റെ പക്ഷത്താണെങ്കിലും ഇത്തവണ ചരിത്രം വഴിമാറുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. 10 വര്‍ഷമായി ഒരുമിച്ച് ഇടതുപക്ഷം ഭരിച്ചിട്ടും നഗരസഭയില്‍ വികസന മുന്നേറ്റമുണ്ടായില്ലെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതുവരെയുള്ള വിവരം അനുസരിച്ച് അഞ്ചിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026