ജിദ്ദ : എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കോഴിക്കോട് പാലാട്ട് വീട്ടില്‍ പി പി ഉമര്‍ഫാറൂഖ് (74) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ജിദ്ദ കാനൂ ട്രാവല്‍സില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു. കേരള കലാസാഹിതി സാരഥിയായിരുന്നു. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളം ന്യൂസ് പത്രത്തില്‍ സ്ഥിരം കോളമിസ്റ്റ് ആയിരുന്നു. ഭാര്യ സുബൈദ. മക്കള്‍: ഫര്‍ഹത്ത്, ഫസീഹ് (ജിദ്ദ).
Related News