l o a d i n g

ഗൾഫ്

കേരള എഞ്ചിനിയേഴ്‌സ് ഫോറം സാങ്കേതിക സെമിനാര്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 15, 2025

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. റിയാദിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി ഫോറം അംഗങ്ങള്‍ പങ്കെടുത്തു. ഇലക്ട്രിക്കല്‍ മാനുഫാക്ച്യര്‍ ആയ ഹിമെല്‍ കമ്പിനിയുടെ സംയുക്ത അഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഇലക്ട്രിക്കല്‍ ഡിസൈനിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ സെഷന്‍ പ്രധാന ആകര്‍ഷണമായി. കൂടാതെ ഇലക്ട്രിക്കല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ്‌സിന്റെ തിരഞ്ഞെടുപ്പ്,സ്വിച്ച് ഗിയറിലെ പ്രധാന ടെക്‌നികല്‍ വശങ്ങള്‍, ഫൈനല്‍ ഡിസ്ട്രിബൂഷന്‍ കമ്പോണന്റ്‌സ് എന്നിവ വിശദമായി അവതരിപ്പിച്ചു. ചടങ്ങില്‍ ഹീമല്‍ പ്രതിനിധികള്‍ അവരുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ചോദ്യോത്തര സെഷനിലൂടെ കൂടുതല്‍ സാങ്കേതികത വിശദീകരിച്ചു.

റിയാദിലെ വിവിധ കമ്പനികളിലെ പ്രതിനിധികളും പരിപാടിയില്‍ അതിഥികളായി മാഗ്ഡി അല്‍ താലി (എല്ലിസ് അസോസിയേറ്റ് ഡയറക്ടര്‍ - എംഇപി),മുഹമ്മദ് ഹിദാഷ് (സീനിയര്‍ പിഎം -ഷാപോര്‍ജി പല്ലോഞ്ചി), സയ്യിദ് ഗവാസ്‌കര്‍ (സീനിയര്‍ ടെക്‌നിക്കല്‍ എഞ്ചിനീയര്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി), അബ്ദുള്‍ നവാഫ്
(അസോസിയേറ്റ് ഡയറക്ടര്‍ കൊമേഴ്സ്യല്‍ റോഷന്‍), ഷാരൂബ് ഇംതിയാസ് (എംഎആര്‍ പ്രോജക്ട്‌സ് ), ബാസില്‍ അബ്ദുള്‍ ഘാനി (അസോസിയേറ്റ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഖിദ്ദിയ) എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ ഹിമെല്‍ പ്രതിനിധികള്‍ ഷൈസില്‍ മുഹമ്മദിനും മുഹമ്മദ് അലിക്കും കെ ഇ എഫ് വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, ഷഫാന മെഹ്‌റു മന്‍സില്‍ എന്നിവര്‍ മൊമെന്റോ നല്‍കി. കെ ഇ ഫ് ടെക്‌നിക്കല്‍ വിങ് മെമ്പര്‍ സുബിന്‍ റോഷന്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026