l o a d i n g

ഗൾഫ്

മിഡില്‍ ഈസ്റ്റിലെ ആദ്യ 'ഗ്ലോബല്‍ ആക്ടീവ് സിറ്റി'യായി റിയാദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 16, 2025

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് അഭിമാന നേട്ടം. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ 'ഗ്ലോബല്‍ ആക്ടീവ് സിറ്റി' എന്ന പദവി റിയാദ് സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ (IOC) പിന്തുണയോടെയുള്ള ആക്ടീവ് വെല്‍ ബീയിങ് ഇനിഷ്യേറ്റീവ് (AWI) നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് റിയാദിന് ലഭിച്ചത്. റോയല്‍ കമ്മിഷന്‍ ഫോര്‍ റിയാദ് സിറ്റി (RCRC) ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യകരമായ ജീവിതശൈലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള റിയാദിന്റെ മികച്ച പ്രകടനമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.

പൊതു ഇടങ്ങള്‍, നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, അത്യാധുനിക കായിക സൗകര്യങ്ങള്‍, സമൂഹ ഇനിഷ്യേറ്റീവുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ നഗര പരിസ്ഥിതി റിയാദ് ഉറപ്പാക്കി.

റിയാദ് സിറ്റി റോയല്‍ കമ്മിഷന്‍ സിഇഒ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍-സുല്‍ത്താന്‍ ഈ നേട്ടത്തിന് പിന്നില്‍ നേതൃപരമായ പിന്തുണ ഉണ്ടെന്ന് വിശദീകരിച്ചു. സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കായിക മന്ത്രാലയം, സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍, മറ്റ് മന്ത്രാലയങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ ശ്രമങ്ങളില്‍ 20-ല്‍ അധികം സ്ഥാപനങ്ങള്‍ സഹകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026