l o a d i n g

ഗൾഫ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: യാമ്പുവില്‍ യു.ഡി.എഫ് വിജയാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 16, 2025

യാമ്പു: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ചരിത്രവിജയം ആഘോഷിച്ച് യാമ്പു യു.ഡി.എഫ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു. യാമ്പു ടൗണ്‍ റെയിന്‍ബോ ബസാര്‍ പരിസര പ്രദേശത്ത് സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി ഇന്‍കാസ് ഗ്ലോബല്‍ സെക്രട്ടറി ശങ്കര്‍ എളങ്കൂര്‍, കെ.എം.സി.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അയ്യൂബ് എടരിക്കോട്, ജനറല്‍ സെക്രട്ടറി നിയാസ് പുത്തൂര്‍ എന്നിവര്‍ 'യു.ഡി.എഫ് വിജയാഘോഷം യാമ്പു' എന്നെഴുതിയ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

കെ.എം.സി.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി, ശങ്കര്‍ എളങ്കൂര്‍, ജിദ്ദ റീജനല്‍ കമ്മിറ്റി സെക്രട്ടറി അഷ്‌കര്‍ വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഇടതുപക്ഷം സ്വീകരിച്ച വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യ സമൂഹം പ്രതികരിച്ചതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഭരണകൂടം നെറികേടുകള്‍ ചെയ്തപ്പോള്‍ അതിനെതിരെ ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് യു.ഡി.എഫിന്റെ വന്‍ വിജയമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. അബ്ദുറഹീം കരുവന്തിരുത്തി, ഷഫീഖ് മഞ്ചേരി, അര്‍ഷദ് പുളിക്കല്‍, ഫസല്‍ മമ്പാട്, അലിയാര്‍ മണ്ണൂര്‍, അബ്ദുറസാഖ് നമ്പ്രം, അബ്ദുന്നാസര്‍ കുറുകത്താണി, മന്‍സൂര്‍ ഒഴുകൂര്‍, ഹനീഫ തോട്ടത്തില്‍, അഷ്റഫ് കല്ലില്‍, ബഷീര്‍ താനൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പായസവും കേക്കും വിതരണം ചെയ്തു.

ഫോട്ടോ: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം യാമ്പു യു.ഡി.എഫ് കമ്മിറ്റി ആഘോഷിച്ചപ്പോള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026