അറാര്‍: കഴിഞ്ഞ 15 വര്‍ഷമായി അറാറില്‍ മീന്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി പള്ളിതാഴെ വീട്ടില്‍ ലാലു ജോസഫ് (54) പ്രിന്‍സ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ നിര്യാതനായി. ഭാര്യ: ജോളി. ലിജ, ലിയ, ലിമ എന്നിവര്‍ മക്കളാണ്.
അറാര്‍ പ്രവാസി സംഘം പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ സക്കീര്‍ താമരത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
Related News