l o a d i n g

ഗൾഫ്

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ജിസാനില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 17, 2025

ജിസാന്‍: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി രണ്ടു ദിവസത്തെ സന്ദര്‍ശനാര്‍ത്ഥം ഇന്ന് വൈകുന്നേരം ജിസാനിലെത്തി. ജിസാന്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂര്‍, താഹ കൊല്ലേത്ത്, ഡോ.സെയിദ് കാഷിഫ് എന്നിവരും ജിസാന്‍ ഗവര്‍ണറേറ്റ് പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ് രാജകുമാരനുമായും ജിസാനിലെ മറ്റു സൗദി ഉന്നത തല മേധാവികളുമായും അദ്ദേഹം നാളെ കൂടിക്കാഴ്ചകള്‍ നടത്തും.

ബെയിഷ് ജിസാന്‍ എക്കണോമിക് സിറ്റിയില്‍ വ്യാഴാഴ്ച്ച രാവിലെ നടക്കുന്ന സൗദി പ്രതിനിധികളുടെ യോഗത്തില്‍ എക്കണോമിക് സിറ്റി പ്രസിഡന്റ് ഡോ.ഹുസൈന്‍ ബിന്‍ യഹിയ ഫദ്ലിയുമായി ചര്‍ച്ചകള്‍ നടത്തും. ജിസാന്‍ മുനിസിപ്പാലിറ്റിയില്‍ ജിസാന്‍ സിറ്റി മേയര്‍ എഞ്ചിനീയര്‍ യഹിയ ബിന്‍ ജാബിര്‍ അല്‍ഗസ്വാനി, ജിസാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അബുഹാദി, ജിസാന്‍ സര്‍വകലാശാല പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ ഹസ്സന്‍ അബുറാസൈന്‍ എന്നിവരുമായി കൂടിക്കാഴ്ച്ചകള്‍ നടത്തും. ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ് രാജകുമാരനുമായി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ജിസാന്‍ ഗവര്‍ണറേറ്റില്‍ കൂടിക്കാഴ്ച്ച ഒരുക്കിയിട്ടുണ്ട്. ജിസാനിലെ പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വൈകുന്നേരം അഞ്ചു മണിയ്ക്ക് റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ഹാളില്‍ നടക്കും. ജിസാനില്‍ രാത്രി എട്ടിന് നടക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക പരിപാടിയിലും അദ്ദേഹം സംബന്ധിക്കും.

വെള്ളിയാഴ്ച്ച ഫറസാന്‍ ദ്വീപ് സന്ദര്‍ശിച്ച ശേഷം രാത്രി ഖുന്‍ഫുദയില്‍ നടക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്താനും സൗദിയുമായുള്ള സാംസ്‌കാരിക വിദ്യാഭ്യാസ വിനിമയം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ടറിയുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

ഫോട്ടോ: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ജിസാനിലെത്തിയ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയെ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂര്‍, താഹ കൊല്ലേത്ത്, ഡോ.സെയിദ് കാഷിഫ് എന്നിവര്‍ സ്വീകരിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026