l o a d i n g

കേരള

ഗര്‍ഭിണിയെ മര്‍ദിച്ച സി.ഐക്ക് സസ്‌പെന്‍ഷന്‍: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 19, 2025

കൊച്ചി: സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയെ ക്രൂരമായി മര്‍ദിച്ച എറണാകുളം നോര്‍ത്ത് മുന്‍ എസ്.എച്ച്.ഒ പ്രതാപചന്ദ്രനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 2024 ജൂണ്‍ 20-ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. നിലവില്‍ അരൂര്‍ എസ്.എച്ച്.ഒയാണ് ഇയാള്‍.

മഫ്തിയിലെത്തിയ പോലീസ് സംഘം റിസോര്‍ട്ടിന് സമീപം ചിലരെ മര്‍ദിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയതിനാണ് തൊടുപുഴ സ്വദേശി ബെന്‍ ജോയെ കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവിനെ അന്വേഷിച്ച് രണ്ട് കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഷൈമോള്‍ക്ക് നേരെ സി.ഐ പ്രതാപചന്ദ്രന്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

ഗര്‍ഭിണിയായ യുവതിയെ സി.ഐ നെഞ്ചില്‍ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സി.ഐയെ പിടിച്ചുമാറ്റിയത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ദമ്പതികള്‍ക്കെതിരെ കേസെടുക്കുകയും ദൃശ്യങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

മുമ്പും സ്റ്റേഷനില്‍ വെച്ച് പ്രതികളെ മര്‍ദിച്ച പരാതികളില്‍ ഉള്‍പ്പെട്ട പ്രതാപചന്ദ്രന്‍ 'മിന്നല്‍ പ്രതാപന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദര്‍ ആണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026