l o a d i n g

ഗൾഫ്

അഹ്ലന്‍ ജിസാന്‍-2025 മെഗാ ഇവന്റിന് പ്രൗഡോജ്ജ്വല സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

ജിസാന്‍: ജിസാന്‍ കെ.എം.സി.സി സംഘടിപ്പിച്ച അഹ്ലന്‍ ജിസാന്‍ -2025 ഇന്ത്യന്‍ കമ്യൂണിറ്റി മെഗാ ഇവന്റിന്റെ ഉദ്ഘാടനം ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി നിര്‍വഹിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വിദ്യഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിന് ഇന്ത്യന്‍ കോണ്‍ സുലേറ്റിന്റെ എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഹത്തീന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വൈസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ ഹസ്സന്‍ അസ്സഹലി മുഖ്യാതിഥിയായിരുന്നു.

ജിസാന്‍ ഫുഖ മെറിന ഓഡിറ്റോറിയത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത മഹാ സംഗമത്തില്‍ ജിസാന്‍ കെഎംസിസി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഡോ മന്‍സൂര്‍ നാലകത്ത് മെഗാ ഇവന്റിനെ പരിചയപ്പെടുത്തി. സൗദി കെഎംസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ആശംസയര്‍പ്പിച്ചു

ജിസാനിലെ വിവിധ സംഘടനകളായ ജല, ഒഐസിസി, തനിമ, ഐസിഫ്, ഇസ്ലാമിക് സെന്റര്‍, തമിഴ് ഘടകം, എന്നിവയുടെ പ്രതിനിധികള്‍ സംസ്‌കാരിക സമ്മേളനത്തില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല സ്വാഗതവും, സിറാജ് പുല്ലൂരാംപാറ നന്ദിയും പറഞ്ഞു.

കെഎംസിസി ജിസാന്‍ വെല്‍ഫയര്‍ വിങ്ങിന്റെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഷംസു പൂക്കോട്ടൂറിന് കൈമാറി. അഹ്ലന്‍ ജിസാന്‍ മെഗാ ഇവന്റിന്റെ ഭാഗമായി ജിസാനിലെ വ്യവസായ പ്രമുഖരെയും, ആരോഗ്യ രോഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു.

പരിപാടിയുടെ ഭാഗമായി കുടുംബിനികള്‍ക്ക് വേണ്ടി പാചക മത്സരം, മെഹന്തി മത്സരം എന്നിവയും കുട്ടികളുടെ വിവിധ മല്‍സരങ്ങളും, ഒപ്പന കോല്‍ക്കളി, നൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയവയും സംഘടിപ്പിച്ചു. സൗദി ട്രഡീഷണല്‍ ഡാന്‍സ് പരിപാടിയുടെ മാറ്റുകൂട്ടി.

തുടര്‍ന്ന് സലിം കോടത്തൂരും സംഘവും ഒരുക്കിയ സംഗീത വിരുന്ന് മെഗാ ഇവന്റിനെ ആഘോഷരാവാക്കി മാറ്റി. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, വിവിധ സബ് കമ്മറ്റികള്‍, ഏരിയ കമ്മറ്റി ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026