l o a d i n g

ഗൾഫ്

ശാരാ ഹിറാ മലയാളി സൗഹൃദ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

ജിദ്ദ: ശാരാ ഹിറാ മലയാളി സൗഹൃദ കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമം 'ഹിറാ എന്റെര്‍റ്റൈന്‍ 2025 ' ജിദ്ദയിലെ വാദിമുരീഖിലെ മെറീന വില്ലയില്‍ നടന്നു. പ്രമുഖര്‍ പങ്കെടുത്ത ഗാനമേളയും വടംവലിയും ഷൂട്ട് ഔട്ട് മത്സരങ്ങളും കുട്ടികളുടെ കലാ കായിക പരിപാടികളും അരങ്ങേറി.

ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി സംഗമം ഉദ്ഘാടനം ചെയ്തു. ഹസീബ് പൂങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് പാണ്ടിക്കാട് സ്വാഗതം പറഞ്ഞു. ഇസ്മായില്‍ തങ്ങള്‍, ഹസ്സന്‍ കൊണ്ടോട്ടി, സജാദ് പൂങ്ങാടന്‍, ഷാഹീം, നൗഷാദ് ചെമ്മാട് എന്നവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് റഫീക്ക് ആര്യാടന്‍ നന്ദി പറഞ്ഞു.

കൂട്ടയ്മയുടെ പ്രഥമ ലക്ഷ്യം തൊഴില്‍ രഹിതരെ സഹായിക്കലാണ്. ശാറ ഹിറയില്‍ പുതിയതായി എത്തുന്നവര്‍ക്കും ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ലഭ്യമായ തൊഴില്‍ അവസരങ്ങളെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നത് വഴി നിരവധി പേര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ സാധിച്ചു എന്നതില്‍ കൂട്ടയ്മക്ക് ചാരിദാര്‍ത്ഥ്യമുണ്ടെന്ന് സെക്രട്ടറി നൗഷാദ് പാണ്ടിക്കാട് പറഞ്ഞു. മുഖ്യാതിഥിയും ഉദ്ഘാടകനയുമായ കബീര്‍ കൊണ്ടോട്ടിക്കുള്ള ഉപഹാരം ശാറാ ഹിറാ കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി ഇസ്മായില്‍ തങ്ങള്‍ കൈമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026