l o a d i n g

ബിസിനസ്

ലൂസിഡ് മോട്ടോഴ്സ് സൗദിയില്‍ പൂര്‍ണ്ണതോതിലുള്ള വാഹന നിര്‍മ്മാണത്തിലേക്ക് മാറുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

റിയാദ്- സൗദി അറേബ്യയിലെ ലൂസിഡ് മോട്ടോഴ്സ്, വാഹനങ്ങള്‍ അസംബിള്‍ ചെയ്യുന്ന ഘട്ടത്തില്‍നിന്ന് പൂര്‍ണ്ണമായും രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മ്മിക്കുന്ന ഘട്ടത്തിലേക്ക് മാറുമെന്ന് ലൂസിഡ് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഫൈസല്‍ സുല്‍ത്താന്‍ സ്ഥിരീകരിച്ചു.

കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ കമ്പനിയുടെ നിര്‍മ്മാണ സമുച്ചയം സ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇവിടെ വാഹനങ്ങളുടെ അസംബ്ലിംഗ് മാത്രമാണ് നടക്കുന്നത്.

അടുത്ത ഘട്ടത്തിലേക്കുള്ള മാറ്റത്തിനായി ഏഴോ എട്ടോ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. താമസിയാതെ തന്നെ വെറും അസംബ്ലിംഗില്‍നിന്ന് മാറി, കാറിന്റെ ഓരോ ഭാഗവും സൗദിയില്‍ തന്നെ നിര്‍മ്മിക്കുന്ന 'കംപ്ലീറ്റ് ബില്‍ഡിംഗ് യൂണിറ്റ്' ആയി ഈ കേന്ദ്രം മാറും. ലൂസിഡിന്റെ പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. സൗദിയില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ലൂസിഡ് കാറുകള്‍ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'ലക്ഷ്വറി കാര്‍ ഓഫ് ദി ഇയര്‍' ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലൂസിഡ് സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയിലും യുഎഇയിലും സജീവമായ ലൂസിഡ്, ഉടന്‍ തന്നെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓരോ വര്‍ഷവും പുതിയ വിപണികളിലേക്ക് കടന്നുചെല്ലാനാണ് കമ്പനിയുടെ തീരുമാനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026