l o a d i n g

ഗൾഫ്

ജിദ്ദ ആലുവ കൂട്ടായ്മ ജനറല്‍ ബോഡിയും അവാര്‍ഡ് ദാനവും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

ജിദ്ദ: പ്രവാസ മണ്ണില്‍ ഒന്നര ദശാബ്ദത്തിലേറെയായി കാരുണ്യത്തിന്റെയും കലാസാംസ്‌കാരികതയുടെയും പുത്തന്‍ മാതൃകകള്‍ തീര്‍ക്കുന്ന 'ജിദ്ദ ആലുവ കൂട്ടായ്മ'യുടെ പതിനെട്ടാമത് ജനറല്‍ ബോഡി യോഗവും അക്കാദമിക് അവാര്‍ഡ് ദാനവും പ്രൗഢമായ ചടങ്ങുകളോടെ നടത്തി. ജിദ്ദയിലും നാട്ടിലും ഒരുപോലെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന കൂട്ടായ്മയുടെ വാര്‍ഷിക സംഗമം ഗ്ലോബല്‍ കൂള്‍ ഓഫീസ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.

പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സുബൈര്‍ എം.കെ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ സംഘടന താണ്ടിയ സമാനതകളില്ലാത്ത വഴികളെക്കുറിച്ച് രക്ഷാധികാരി ഡോ. സിയാവുദ്ദിന്‍ വിശദീകരിച്ചു. തുടര്‍ന്ന് 2025 വര്‍ഷത്തെ കര്‍മ്മപദ്ധതികളുടെ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബഷീറും, വരവ്-ചെലവ് കണക്കുകള്‍ ട്രഷറര്‍ കലാം എടയാറും അവതരിപ്പിച്ചു. കഴിഞ്ഞ യോഗത്തിലെ മിനിട്‌സ് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ജലീല്‍ വായിച്ചു.

കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള അക്കാദമിക് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പ്ലസ് ടു വിഭാഗത്തില്‍ ഷാസിയ സുബൈര്‍, ഇബ്രാഹിം ഖലീല്‍, മുഹമ്മദ് അമാന്‍ ഫൈസല്‍ എന്നിവരും പത്താം ക്ലാസ് വിഭാഗത്തില്‍ അഹമ്മദ് ഇര്‍ഫാന്‍ പി.ഐ, ഇസ്സ ഫാത്തിമ എന്‍.എം, നൗഷിന്‍ അബ്ദുല്‍ ജലീല്‍, മുഹമ്മദ് കണ്ടമംഗലത്ത് ശരീഫ്, ആയിഷ പി.എ, അദീം ഫൈസല്‍ എന്നിവരും മികവിനുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

നാസര്‍ എടവനക്കാട്, സഹീര്‍ മഞ്ഞാലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോഡിനേറ്റര്‍മാരായ അന്‍വര്‍ കെ.എ, നൗഷാദ് അടുവാശ്ശേരി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ജമാല്‍ വയല്‍ക്കര, അബ്ദുല്‍ ഹക്കീം, മുഹമ്മദ് റാഫി, വിനു പി.ജെ, ഷനൂപ് പി.എസ്, അസീസ് കെ.എസ്, ഷജീര്‍ പുറയാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ഫൈസല്‍ അലിയാര്‍ നന്ദി പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026