l o a d i n g

ഗൾഫ്

റിയാദ് കൊച്ചി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം; രഞ്ജിത്ത് അനസ് പ്രസിഡന്റ്, ജിനോഷ് അഷറഫ് സെക്രട്ടറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

റിയാദ്: പ്രവാസലോകത്ത് കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും കൈയൊപ്പ് ചാര്‍ത്തിയ കൊച്ചി കൂട്ടായ്മയുടെ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാദ് ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടന, പുതിയ കമ്മിറ്റിയുടെ കീഴില്‍ കൂടുതല്‍ കരുത്തുറ്റ ജീവകാരുണ്യ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: രഞ്ജിത്ത് അനസ്, ജനറല്‍ സെക്രട്ടറി: ജിനോഷ് അഷറഫ്, ട്രഷറര്‍: അഹ്സന്‍ സമദ്, വൈസ് പ്രസിഡന്റ്: റഫീഖ്, ജോയിന്റ് സെക്രട്ടറി: ഷാജി ഹുസൈന്‍ എന്നിവരേയും മറ്റ് ഭാരവാഹികളായി കെ.ബി. ഷാജി (ചാരിറ്റി കണ്‍വീനര്‍), ഷാജഹാന്‍ (ട്രസ്റ്റ്), നിസാര്‍ നെയ്ച്ചു (വെല്‍ഫെയര്‍), സാജിദ് (എം.എസ്.എഫ്), നിസാര്‍ കൊച്ചിന്‍ (ആര്‍ട്‌സ്), നിസാര്‍ ഷംസു (സ്‌പോര്‍ട്‌സ്), ഹാഫിസ് മുഹമ്മദ് (പി.ആര്‍.ഒ), നിസാം സേട്ട് (ഇവന്റ് കണ്‍ട്രോളര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സജീവ പ്രവര്‍ത്തകന്‍ റബിയുള്ളയ്ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. മുന്‍ പ്രസിഡന്റ് കെ.ബി. ഷാജി അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചു. മികച്ച കണ്‍വീനര്‍ക്കുള്ള അവാര്‍ഡ് നിസാര്‍ നെയ്ച്ചുവിനും, മികച്ച ബിസിനസ്സ് അവാര്‍ഡ് റിയാസ് സാഹിബിനും ചടങ്ങില്‍ വിതരണം ചെയ്തു.

മുന്‍ പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിനോഷ് അഷറഫ് പ്രസൈഡിംഗ് ഓഫീസറായിരുന്നു. ഷാജഹാന്‍, ഷാജി ഹുസൈന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഹാഫിസ് മുഹമ്മദ് സ്വാഗതവും ഷാജഹാന്‍ നന്ദിയും പറഞ്ഞു.

ഇരുപത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ ഒട്ടേറെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ മുഖ്യമുദ്രയായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നാട്ടിലും പ്രവാസ മണ്ണിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിര്‍ദ്ധനര്‍ക്ക് കൈത്താങ്ങാകാന്‍ വ്യവസ്ഥാപിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026