l o a d i n g

ഗൾഫ്

മുൻ കെ.എം.സി.സി നേതാവ് കെ. സക്കീർ അഹമ്മദ് നാട്ടിൽ നിര്യാതനായി

Thumbnail
Publisher By     മുജീബ് കളത്തില്‍
December 23, 2025

ദമാം : രണ്ടര ദശാബ്ദ കാലത്തോളം സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായിരുന്ന മുൻ കെ.എം.സി.സി നേതാവ് കെ. സക്കീർ അഹമ്മദ് (63) നാട്ടിൽ നിര്യാതനായി. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി അംഗം, ദമാം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി, നാഷണൽ കമ്മിറ്റി സുരക്ഷാ സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സൗദി സ്കാഫോൾഡിംഗ് കമ്പനിയിലെ ദീർഘകാലത്തെ സേവനത്തിന് ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പ്രവാസം അവസാനിപ്പിച്ചതിന് ശേഷം കൊടുവള്ളി കത്തറമ്മൽ പ്രദേശത്തെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു കെ.സക്കീർ അഹമ്മദ്.

പരേതനായ കൈപാക്കിൽ മുഹമ്മദ് ഹാജി-സഫിയ ദമ്പതികളുടെ മകനാണ്. അഡ്വ.പി.ടി.എ റഹീം എം.എൽ.യുടെ സഹോദരിയുടെ മകനാണ്. ഭാര്യ: മുംതാസ് പാഴൂർ. മക്കൾ: ജസ്റിൻ അഹമ്മദ്, സനിൻ അഹമ്മദ് (ആദ് ബിൽഡേഴ്‌സ് കൺസ്ട്രഷൻ), സഫിയ ഡാലിയ (അധ്യാപിക എൻ ഐ ടി - ആർ ഇ സി). മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി, നസ്‌ലി കൊളപ്പുറം, ഇസ്റ ലത്തീഫ് എടവണ്ണപ്പാറ. സഹോദരങ്ങൾ: അബ്ദുൽ കരിം, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, അബ്ദുൽജലീൽ, മുജീബ് കൈപാക്കിൽ, മറിയം കീപോയിൽ, ആയിശ വെങ്ങാലി, നദീറ പോലൂർ, നസീറ വട്ടോളി.

മയ്യത്ത് നമസ്ക്കാരം ബുധനാഴ്‌ച്ച രാവിലെ 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും. ദമാമിൽ പ്രവാസിയായിരുന്ന കാലഘട്ടത്തിൽ പ്രവാസി സംബന്ധമായ വിവിധ വിഷയങ്ങളിൽ ഇടപെടുകയും ഒപ്പം മത സാമൂഹിക സാംസ്ക്കാരിക രംഗത്ത് നേത്യപരമായ പങ്ക് വഹിക്കുകയും ചെയ്തിരുന്ന കെ. സക്കീർ അഹമ്മദിന്റെ വിയോഗം ദമാമിലെ പ്രവാസി സമൂഹത്തെ ദുഖത്തിലാഴ്ത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026