l o a d i n g

ഗൾഫ്

കെ.എം.സി.സി 40-ാം വാര്‍ഷികം: യാമ്പു കെ.എം.സി.സി വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

യാമ്പു: കെ.എം.സി.സി രൂപവത്കരണത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് യാമ്പു സെന്‍ട്രല്‍ കമ്മിറ്റി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യാമ്പുവിലെ വിവിധ സാംസ്‌കാരിക, രാഷ്ട്രീയ, കായിക, ബിസിനസ്, മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. വാര്‍ഷികത്തോടനുബന്ധിച്ച് യാമ്പു കെ.എം.സി.സി, സഹീര്‍ സാഹിബ് നാമദേയത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ നടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അലിയാര്‍ മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അയ്യൂബ് എടരിക്കോട് 40-ാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അബ്ദുറസാഖ് നമ്പ്രം, അഷ്റഫ് കല്ലില്‍, ബഷീര്‍ പൂളപ്പൊയില്‍, അബ്ദുറഹീം കരുവന്തിരുത്തി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ടൂര്‍ണമെന്റിന്റെ മുഖ്യ പ്രയോജകരായ 'റീം അല്‍ ഔല' പ്രതിനിധി ഫിറോസ് മുണ്ടയില്‍ പ്രകാശനം ചെയ്തു. മനീഷ് (എച്ച്.എം.ആര്‍), ഹാഷിഫ് പെരിന്തല്‍മണ്ണ (അക്‌നെസ്), അബ്ദുല്‍ ബഷീര്‍ (അല്‍ റെല്‍കോ), ബിനു ( റദ്‌വ ഗള്‍ഫ്), അബ്ദുല്‍ ഹമീദ് കാഞ്ഞിരങ്ങാടന്‍ (അറാട്‌കോ ), അനസ് (സമ മെഡിക്കല്‍ കോപ്ലക്‌സ്), അബ്ദുറഷീദ് ( അല്‍ ഫാരിസ്), അബ്ദുല്‍ ഗഫൂര്‍ (ഫോര്‍മുല അല്‍ അറേബ്യ), അബ്ദുല്‍ റസാഖ് (അല്‍ ഫലാഹ്), ബഷീര്‍ താമരശ്ശേരി ( എല്ലോറ), അനീസുദ്ദീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യാമ്പു കാല്‍ പന്തുകളിയുടെ നാള്‍ വഴികള്‍ എന്ന വിഷയത്തില്‍ നിയാസ് പുത്തൂരും കെ.എം.സി.സി വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് അബ്ദുല്‍ കരീം പുഴക്കാട്ടിരിയും സംസാരിച്ചു. ഷബീര്‍ ഹസ്സന്‍, ഇബ്രാഹീം കുട്ടി പുലത്ത് (വൈ.ഐ.എഫ്.എ), ശങ്കര്‍ ഇളങ്കൂര്‍, സിദ്ധീഖുല്‍ അക്ബര്‍ (ഒ.ഐ.സി.സി), ഷൗക്കത്ത് മണ്ണാര്‍ക്കാട് ( നവോദയ), നിയാസ് യൂസുഫ് (മീഡിയ വണ്‍) എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ഫുട്ബാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ യാസിര്‍ കൊന്നോല സ്വാഗതവും കോഡിനേറ്റര്‍ ഷമീര്‍ ബാബു നന്ദിയും പറഞ്ഞു. അര്‍ഷദ് പുളിക്കല്‍, ഹനീഫ തോട്ടത്തില്‍, അബ്ദുല്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ ടീം പരിപാടിക്ക് നേതൃത്വം നല്‍കി.

ഫോട്ടോ : യാമ്പു കെ.എം.സി.സി വാര്‍ഷികാഘോഷ ലോഗോ പ്രകാശന പരിപാടി നാസര്‍ നടുവില്‍ ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026