l o a d i n g

ഗൾഫ്

ഇന്ത്യയിലേത് ലക്ഷണമൊത്ത ഫാഷിസമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 24, 2025

റിയാദ്: മതനിരപേക്ഷ നിലപാടും മതേതര ആത്മീയതയും കൈകോര്‍ത്തപ്പോഴാണ് ഇന്ത്യ യഥാര്‍ത്ഥത്തില്‍ മതേതര രാഷ്ട്രമായതെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ദേശീയവാദിയും തികഞ്ഞ മതേതര വിശ്വാസിയായിരുന്നു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ കെ കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒന്‍പത് എംഎല്‍എ മാരില്‍ നിന്ന് കരുണാകരന്‍ പടുത്തുയര്‍ത്തിയതാണ് കേരളത്തിലെ ഐക്യമുന്നണി ഭരണം. മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും കൂടെ കൂട്ടി ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ശ്രമിച്ച രാഷ്ട്രീയ ചാണക്യനാണ് കെ കരുണാകരന്‍.

സിപിഎം പോളിറ്റ് ബ്യൂറോ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കിയിട്ടില്ലെന്ന് പറയുന്നത്. ഇന്ത്യയില്‍ ലക്ഷണമൊത്ത ഫാഷിസമാണുളളതെന്ന് ചരിത്രം മനസ്സിലാക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഇതുപറയാന്‍ പലര്‍ക്കും ഭയമാണ്. യൂറോപ്യന്‍ ഫാഷിസം രണ്ട് ലോക മഹായുദ്ധങ്ങളുടെ ഇടവേളകളില്‍ താല്‍ക്കാലികമായി സംഭവിച്ചതാണ്. മുസോളിനി, ഹിറ്റ്ലര്‍ എന്നിവരുടെ ഫാഷിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് ആഴമേറിയ അടിവേരുകളില്ല. എന്നാല്‍ ഇന്ത്യന്‍ ഫാഷിസം ബ്രാഹ്‌മണ മതങ്ങള്‍ ബുദ്ധനെ തോല്‍പ്പിച്ച കാലം മുതല്‍ വേരൂന്നിയ സവര്‍ണ ഫാഷിസമാണ്. സഹസ്രാബ്ദങ്ങളായി തണുത്തു കിടക്കുന്ന ഇതിന്റെ അടിസ്ഥാനം ചാതുര്‍വര്‍ണ്യമാണ്. സവര്‍ണ ഫാഷിസത്തെ തോല്‍പ്പിച്ചതില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നാഷണല്‍ കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും പങ്കുണ്ട്. എന്നാല്‍ ചരിത്രം പഠിക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ ഫാഷിസം താല്‍ക്കാലികമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നൂറുകൊല്ലം പ്രവര്‍ത്തിച്ചതിന്റെ ഇരട്ടി ശക്തിയിലാണ് അടുത്ത 10 വര്‍ഷം സവര്‍ണ ഫാഷിസം പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഫാഷിസത്തെ തോല്‍പ്പിക്കാന്‍ ഫാഷിസത്തിന് കഴിയില്ല. ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് പരിഹാരമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിസിസി മെമ്പര്‍ ആടാട്ട് വാസുദേവന്‍, നിഷാദ് ആലംകോട്, നാസര്‍ വലപ്പാട്, ഡോക്ടര്‍ ജയചന്ദ്രന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, യഹിയ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ശുകൂര്‍ ആലുവ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷാനവാസ് മുനമ്പത് സ്വാഗതവും ഷബീര്‍ വരിക്കാപ്പള്ളി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026