ജിദ്ദ : ഹയ്യസഫയില്‍ നഹദി ഫാര്‍മസിയില്‍ ജോലി ചെയ്യുന്ന മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കല്‍ റഹീം (55) ഹൃദയാഘാതം മൂലം ജിദ്ദ ജിദ്ഹാനി ആശുപത്രിയില്‍ മരിച്ചു. 30 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ സന്ദര്‍ശന വിസയില്‍ കൂടെയുണ്ട്. ഭാര്യ സുലൈക്ക. മക്കള്‍: മുഷ്താഖുദ്ധിന്‍, മുഹ്സിന. മരുമക്കള്‍: നൗഷാദ്, ഫിദ. സഹോദരങ്ങള്‍: മുസ്തഫ, അലി, അബ്ദുല്‍ റസാക്ക്, ഫാത്തിമ സുഹറ.
മയ്യിത്ത് ജിദ്ദയില്‍ മറവുചെയ്യും. സഹായങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News