l o a d i n g

ഗൾഫ്

വൈറല്‍ വീഡിയോ വിനയായി; ഒമാനില്‍ 'സ്റ്റണ്ട്' നടത്തിയ ഏഷ്യന്‍ പ്രവാസികള്‍ കുടുങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 25, 2025

മസ്‌കത്ത്: റോഡിലെ അഭ്യാസപ്രകടനങ്ങളും നിയമലംഘനങ്ങളും സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയ പ്രവാസികള്‍ ഒടുവില്‍ പോലീസ് പിടിയില്‍. അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും പൊതുജനസമാധാനം തടസ്സപ്പെടുത്തുകയും ചെയ്ത ഒരുകൂട്ടം ഏഷ്യന്‍ പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വാഹനങ്ങള്‍ ഉപയോഗിച്ച് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റോയല്‍ ഒമാന്‍ പോലീസിന്റെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഉടന്‍ അന്വേഷണം ആരംഭിക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു.

പിടിക്കപ്പെട്ടവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ പെരുമാറുന്നതും ഗൗരവകരമായ കുറ്റകൃത്യമായാണ് ഒമാന്‍ കാണുന്നത്.

'റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ പിഴയും തടവ് ശിക്ഷയും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും,' - റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026