l o a d i n g

ഗൾഫ്

വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വത്തിന്റെ വിത്തുകള്‍ പാകി എം.ഇ.എസ് 'ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

റിയാദ്: കേവലം ജോലി തേടുന്നവരല്ല, മറിച്ച് ജോലി നല്‍കുന്നവരായി വളരാന്‍ റിയാദിലെ മലയാളി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി എം.ഇ.എസ് റിയാദ് ചാപ്റ്ററിന്റെ 'ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്'. 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഈ ദ്വിദിന പരിശീലന പരിപാടി, കുട്ടികളിലെ സംരംഭകത്വ ചിന്തകള്‍ക്ക് പുതിയ ദിശാബോധം നല്‍കി. പാഠപുസ്തകങ്ങള്‍ക്കപ്പുറം ബിസിനസ് ലോകത്തെ തന്ത്രങ്ങളും സാമ്പത്തിക പാഠങ്ങളും ഹൃദിസ്ഥമാക്കാന്‍ നൂറിലധികം വിദ്യാര്‍ത്ഥികളാണ് ക്യാമ്പിലെത്തിയത്.

പ്രമുഖ ബിസിനസ് കോച്ചും ട്രാന്‍ഫോമെക്‌സ് സി.ഇ.ഒയുമായ ഫസല്‍ റഹ്‌മാനാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ബിസിനസ് ആശയങ്ങള്‍ രൂപീകരിക്കുന്നത് മുതല്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ മേഖലകള്‍ വരെ ലളിതമായ രീതിയില്‍ അദ്ദേഹം കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികളിലെ സര്‍ഗ്ഗാത്മകതയും നേതൃപാടവവും ഭാവിയിലെ വലിയ സംരംഭകരുടെ സൂചനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വെറും പ്രഭാഷണങ്ങള്‍ക്കായിരുന്നില്ല ഈ ബൂട്ട് ക്യാമ്പ്. മറിച്ച് പ്രായോഗിക പരിശീലനത്തിനായിരുന്നു മുന്‍ഗണന. ചുറ്റുമുള്ള സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ എങ്ങനെ ഒരു ബിസിനസ് അവസരമായി മാറ്റാം എന്ന് കുട്ടികള്‍ പഠിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ വിദ്യാര്‍ത്ഥികള്‍ തങ്ങളുടേതായ നൂതന ബിസിനസ് ഐഡിയകളും അവയുടെ പ്രായോഗിക മാതൃകകളും വേദിയില്‍ അവതരിപ്പിച്ചു. സംഘാടനവും നേതൃഗുണവും വളര്‍ത്തുന്ന ഗെയിമുകളും അവതരണങ്ങളും ക്യാമ്പിനെ ആവേശകരമാക്കി.

എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ എഡ്യൂക്കേഷന്‍ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അദീബ് മുഹമ്മദ്, ആസിയ നവാസ് എന്നിവര്‍ ഫസിലിറ്റേറ്റര്‍മാരായി.
സമാപന ചടങ്ങില്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും സെക്രട്ടറി ഷഫീഖ് പാനൂര്‍ നന്ദിയും പറഞ്ഞു. എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍മാരായ യതി മുഹമ്മദ് അലി, അബൂബക്കര്‍ മഞ്ചേരി എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിച്ചു. രക്ഷിതാക്കളുടെ വലിയ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ സജീവമായ ഇടപെടലുകള്‍ കൊണ്ടും ക്യാമ്പ് റിയാദിലെ മലയാളി സമൂഹത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026