l o a d i n g

ഗൾഫ്

അല്‍ അഹ്‌സ ഒ.ഐ.സി.സി അബ്ദുല്‍ സലീം അനുസ്മരണവും, പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

അല്‍ അഹ്‌സ: 32 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ പ്രതീക്ഷകള്‍ ബാക്കിയാക്കി അകാലത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ സലീമിനു് വേണ്ടി ഒ ഐ സി സി അല്‍ അഹ്‌സ ഏരിയ കമ്മിറ്റി അനുസ്മരണവും, പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. നാല് മാസം മുമ്പ് മകളുടെ വിവാഹ നിശ്ചയവും കഴിഞ്ഞ് തിരിച്ചെത്തിയ അബ്ദുല്‍ സലീം അടുത്ത് നടക്കാനിരുന്ന ആ വിവാഹത്തിന് വീണ്ടും നാട്ടില്‍ പോവാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് എല്ലാവരെയും ദു:ഖത്തിലാഴ്ത്തി യാത്രയായത്.

മൂന്ന് പതിറ്റാണ്ട് കാലം അല്‍ അഹ്‌സയിലെ സമൂഹ്യ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ മുന്‍ നിര പ്രവര്‍ത്തകനും, ഒ ഐ സി സി അല്‍ അഹ്‌സ ഏരിയ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്നു അബ്ദുല്‍ സലീം. ഹുഫൂഫ് സംസം ആഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ത്ഥനാ സദസ്സിന് ഉസ്താദ് നൗഷാദ് അമാനി നേതൃത്വം നല്കി. തുടന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ നവാസ് കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ശാഫി കുദിര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
അര്‍ശദ് ദേശമംഗലം, ഷമീര്‍ പനങ്ങാടന്‍, ഷാനി ഓമശ്ശേരി, ലിജു വര്‍ഗ്ഗീസ്, അഫ്‌സല്‍ മേലേതില്‍, മൊയ്തു അടാടിയില്‍, അനിരുദ്ദന്‍ കായംകുളം, എം ബി ഷാജു എന്നിവര്‍ പ്രസംഗിച്ചു. ഉമര്‍ കോട്ടയില്‍ സ്വാഗതവും ഷിബു സുകുമാരന്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026