l o a d i n g

ഗൾഫ്

ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സ് ജനുവരി 30 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

ജുബൈല്‍: ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സ് 2.0 പ്രഖ്യാപിച്ചു. ജിദ്ദയില്‍ നടന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി ദേശീയ കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വെച്ച് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംസ്ഥാന ജനറല്‍ സിക്രട്ടറി ടി.കെ.അശ്‌റഫ് പ്രഖ്യാപനം നടത്തി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി ദേശീയ പ്രസിഡന്റ് പി.കെ.മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.

അബ്ദുല്‍ ജബ്ബാര്‍ മദീനി, ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ മന്നാന്‍, അര്‍ശദ് ബിന്‍ ഹംസ, ആസാദ് കെ.പി., ഉസ്മാന്‍ പാലശ്ശേരി, നൗഫല്‍ സുബൈര്‍, അമീന്‍ കെ.പി., അലി ഫര്‍ഹാന്‍, ഹാഷിര്‍, ലമീസ്, ജംഷീര്‍, ജിയാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടുംബ സമേതം പ്രതിനിധികള്‍ പങ്കെടുത്തു. ജുബൈലില്‍ നടന്നു വരുന്ന വാര്‍ഷിക സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് ജനുവരിയില്‍ നടക്കുന്ന സമ്മേളനം.

''കുടുംബം, വിശുദ്ധി, സംസ്‌കാരം'' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വ്യത്യസ്ത സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതരും പ്രഭാഷകരും പങ്കെടുക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026