l o a d i n g

ഗൾഫ്

ഫിഫ ലോകകപ്പ് 2026: മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കായി യുഎസ്എ കെഎംസിസി ഹെല്‍പ്പ് ഡെസ്‌ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

ന്യൂയോര്‍ക്ക്: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാന്‍ പോകുന്ന 2026 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്കായി വിപുലമായ രീതിയില്‍ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി.

48 രാജ്യങ്ങള്‍ മാറ്റുരക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കിന്റെ രൂപത്തിലാണ് കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി. സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.

മത്സരങ്ങള്‍ കാണാത്തുന്നവര്‍ക്കായി വിപുലമായ സേവനങ്ങളാണ് കെഎംസിസി ഒരുക്കുന്നത്. മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ആരാധകര്‍ നേരിടാന്‍ സാധ്യതയുള്ള യാത്രാ-താമസ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഹെല്‍പ്പ് ഡെസ്‌ക് ലക്ഷ്യമിടുന്നത്.

എയര്‍പോര്‍ട്ട് പിക്ക്-അപ്പ് & ഡ്രോപ്പ് സൗകര്യം, പ്രാദേശിക ഗതാഗത മാര്‍ഗങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍. സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ട്രാവല്‍ പ്ലാനിംഗിനും പിന്തുണ. പ്രാദേശിക സിം കാര്‍ഡുകള്‍, കറന്‍സി എക്‌സ്‌ചേഞ്ച് എന്നിവ ലഭ്യമാക്കാനുള്ള സഹായം. ടിക്കറ്റ് സംബന്ധമായ വിവരങ്ങളും സ്റ്റേഡിയങ്ങളിലേക്കുള്ള റൂട്ട് മാപ്പും. 24 മണിക്കൂറും ലഭ്യമാകുന്ന എമര്‍ജന്‍സി സപ്പോര്‍ട്ട് സിസ്റ്റം. തുടങ്ങിയവയാണ് പ്രധാനമായും ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭ്യമാക്കുക.

പ്രവാസലോകത്തെ മലയാളി കരുത്ത് ലോകകപ്പ് വേളയില്‍ സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. യുഎസ്എ & കാനഡ കെഎംസിസി പ്രസിഡന്റും വേള്‍ഡ് കെഎംസിസി ട്രഷററുമായ യു.എ നസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വടക്കെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ എത്തുന്ന മലയാളികള്‍ക്ക് ഒത്തൊരുമയോടെയുള്ള പിന്തുണ നല്‍കാന്‍ കെഎംസിസി സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.

ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ക്ക് പുറമെ ഡോക്ടര്‍ അബ്ദുല്‍ അസീസ് (ന്യൂ യോര്‍ക്) ഹനീഫ് എരഞ്ഞിക്കല്‍ (ന്യൂ ജേഴ്സി) കുഞ്ഞു പയ്യോളി (ലോസ് അഞ്ചേല്‍സ്) ഇബ്രാഹിം കുരിക്കള്‍ (ടോരൊന്റോ) വാഹിദ് പേരാമ്പ്ര (കാനഡ), ഷബീര്‍ നെല്ലി (ടെക്‌സസ് ), മുഹമ്മദ് ഷാഫി (സാന്‍ഫ്രാന്‍സിസ്‌കോ), തയ്യിബ ഇബ്രാഹിം (ടൊറന്റോ) തുടങ്ങിയവര്‍ക്ക് പുറമെ എഐകെഎംസിസി ഭാരവാഹികളായ കുഞ്ഞിമോന്‍, നൗഷാദ്, ഡോക്ടര്‍ അമീറലി, അന്‍വര്‍ നഹ (യുഎഇ കെഎംസിസി) ഷിയാസ് സുല്‍ത്താന്‍, ഷെഫീഖ്, നസീം പുളിക്കല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ലോക കപ്പ്‌ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാം.

വിശദ വിവരങ്ങൾക്ക് യുഎസ്എ കെഎംസിസി യുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.kmccusa.com സന്ദർശിക്കുക.
ഇ മൈയിൽ വിലാസം: usakmcc@gmail.com

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026