l o a d i n g

ഗൾഫ്

ജിസാനില്‍ ജനുവരി 2 ന് കോണ്‍സുലാര്‍ സന്ദര്‍ശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 30, 2025

ജിദ്ദ: ജിസാന്‍ മേഖലയിലെ ഇന്ത്യക്കാര്‍ക്ക് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോണ്‍സുലാര്‍ 2026 ജനുവരി 2 ന് ജിസാന്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. കോണ്‍സുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സന്ദര്‍ശന പരിപാടി ജിസാന്‍ പ്രിന്‍സ് മുഹമ്മദ് നാസര്‍ സ്ട്രീറ്റിലെ ജിസാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.എസ് പാസ്‌പോര്‍ട്ട് സേവനകേന്ദ്രത്തിലാണ് ഒരുക്കിയിരിക്കുന്നത്.

രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിനും അറ്റസ്റ്റേഷന്‍ ആവശ്യമുള്ള വിവിധ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ജനുവരി 2 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ സ്വീകരിക്കും. വിവിധ സേവനങ്ങള്‍ക്കായി അപേക്ഷകര്‍ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്കില്‍ മുന്‍കൂട്ടി അപ്പോയ്മെന്റ് എടുക്കണം. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് സേവനം ലഭ്യമായിരിക്കില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ആവശ്യമുള്ള ജിസാന്‍ മേഖലയിലെ ഇന്ത്യക്കാര്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026