l o a d i n g

ഗൾഫ്

അഞ്ചാം ലോക കേരള സഭ ജനുവരി 29-31 തിയതികളില്‍, സംഘാടക സമിതി രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

തിരുവനന്തപുരം: അഞ്ചാം ലോക കേരള സഭയോടനുബന്ധിച്ചുള്ള (2026 ജനുവരി 29-31) പൊതു സമ്മേളനത്തിന്റെയും ഓപ്പണ്‍ ഫോറത്തിന്റയും നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. 2026 ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 30 നാണ് ഓപ്പണ്‍ ഫോറം. ഇരു പരിപാടികളിലും പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഘാടക സമിതി രൂപീകരണം.

നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, രാജ്യസഭാഗം പി.പി സുനീര്‍, വര്‍ക്കല എം.എല്‍.എ വി ജോയ് എന്നിവരാണ് രക്ഷാധികാരികള്‍. കേരളാ പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ ഗഫൂര്‍ പി ലില്ലീസാണ് സ്വാഗതസംഘം ചെയര്‍മാന്‍. കൈയ്പ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍, പ്രവാസി ലീഗില്‍ നിന്നും ഹനീഫ മുന്നിയൂര്‍, പ്രവാസി കോണ്‍ഗ്രസ് പ്രതിനിധി ദിനേശ് ചന്ദന, കേരള പ്രവാസി സംഘത്തില്‍ ബാദുഷ കടലുണ്ടി എന്നിവരെ വൈസ് ചെയര്‍മാായിന്‍മാരായും തിരഞ്ഞെടുത്തു. കേരളാ പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സജീവ് തൈക്കാടാണ് കണ്‍വീനര്‍. പ്രവാസി പ്രദേശ് കോണ്‍ഗ്രസ് പ്രതിനിധി എല്‍ വി അജയകുമാര്‍, പ്രവാസി കോണ്‍ഗ്രസ്സില്‍ നിന്നും സലിം പള്ളിവിള, കേരള പ്രവാസി സംഘം പ്രതിനിധി ബി. എല്‍ അനില്‍കുമാര്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും യോഗം തിരഞ്ഞെടുത്തു.

പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍ക്ക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടിവി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശ്ശേരി, പത്തോളം പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 2026 ജനുവരി 30, 31 തീയതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ലോക കേരള സഭ ചേരുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026