l o a d i n g

ഗൾഫ്

2025-ല്‍ സൗദി വിദ്യാര്‍ത്ഥികള്‍ നേടിയത് 129 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

റിയാദ്: പ്രാദേശിക, പ്രാദേശികാന്തര, അന്തര്‍ദ്ദേശീയ തലങ്ങളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 'മൗഹിബ' (King Abdulaziz and His Companions Foundation for Giftedness and Creativity). യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും സര്‍ഗ്ഗാത്മകത വളര്‍ത്തുന്നതിലും ഈ ഫൗണ്ടേഷന്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.

2025-ല്‍ വിവിധ രാജ്യങ്ങളിലായി നടന്ന 26 ഒളിമ്പ്യാഡുകളിലും 'ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറിലും' (ISEF) പങ്കെടുത്ത് സൗദിയിലെ പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ 129 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയതായി മൗഹിബ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ ഈ മുന്നേറ്റത്തിലൂടെ ആഗോള ഐ.എസ്.ഇ.എഫ് (ISEF) മത്സരത്തില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. വര്‍ഷാവസാനത്തോടെ ശാസ്ത്ര മത്സരങ്ങളില്‍ 996 അവാര്‍ഡുകളാണ് സൗദി ദേശീയ ടീമുകള്‍ കരസ്ഥമാക്കിയത്.

2025 ഈ വര്‍ഷം മൗഹിബയുടെ വിവിധ പരിപാടികളിലൂടെ 31,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു. 24 നഗരങ്ങളിലായി 70 അക്കാദമിക്, ശാസ്ത്ര സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ 105 പ്രാദേശിക-അന്തര്‍ദ്ദേശീയ പദ്ധതികളില്‍ 14,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഗവേഷണങ്ങളില്‍ പങ്കാളികളായി.

പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ദേശീയ പ്രോഗ്രാമില്‍ (National Program for Gifted Identification) ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 95,000-ത്തിലധികം വിദ്യാര്‍ത്ഥികളാണ്. സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'മൗഹിബ അഡ്വാന്‍സ്ഡ് പ്രോഗ്രാം', 100 നഗരങ്ങളിലായി 2,770-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായി.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ രീതികളിലൂടെ യുവതലമുറയിലെ സര്‍ഗ്ഗാത്മകതയെയും മികവിനെയും പരിപോഷിപ്പിക്കുന്നതില്‍ മൗഹിബ ഒരു സുപ്രധാന പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026