l o a d i n g

ഗൾഫ്

ജിദ്ദയില്‍ ടി.എസ്.എസ് സ്‌പോര്‍ട്‌സ് മീറ്റും ക്രിസ്മസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

ജിദ്ദ: പ്രവാസി മലയാളി കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (TSS) ജിദ്ദയില്‍ സ്‌പോര്‍ട്‌സ് മീറ്റും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിച്ചു. ഡിസംബര്‍ 26-ന് ഹറാസാത്തിലെ അല്‍ ജസീറ വില്ലയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ ബോഡി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.
സ്‌പോര്‍ട്‌സ് മീറ്റ് കണ്‍വീനര്‍ മന്‍സൂര്‍ അബ്ദുല്‍ കലാം സ്വാഗതം ആശംസിച്ചു. ടി.എസ്.എസ് പ്രസിഡന്റ് തരുണ്‍ രത്നാകരന്‍ കായിക മേളയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജാഫര്‍ ഷരീഫ് ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

കായിക മത്സരങ്ങള്‍ക്കൊപ്പം തന്നെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. ക്രിസ്മസ് കരോള്‍, കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത നൃത്ത-സംഗീത വിരുന്നും പരിപാടിയെ വര്‍ണ്ണാഭമാക്കി. വിവിധ കായിക ഇനങ്ങളില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ 'തണ്ടര്‍ ഹോക്‌സ്' ടീം ചാമ്പ്യന്മാരായി. 'ഫയര്‍ ബ്ലേസേഴ്‌സ്' ടീം റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. വ്യക്തിഗത മികവിനുള്ള പുരസ്‌കാരങ്ങള്‍ ബെസ്റ്റ് പ്ലെയര്‍ (പുരുഷ വിഭാഗം): റിഹാന്‍ മന്‍സൂര്‍, ബെസ്റ്റ് പ്ലെയര്‍ (സ്ത്രീ വിഭാഗം) ഷാലത് ബിജു, മഞ്ജുഷ ജിനു എന്നിവര്‍ നേടി.

ട്രഷറര്‍ ഷാഹിന്‍ ഷാജഹാന്‍ നന്ദി പറഞ്ഞു. ടി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026