l o a d i n g

ഗൾഫ്

ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

ജുബൈല്‍: ജനുവരി 30 ന് നടക്കാനിരിക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് പ്രചാരണോദ്ഘാടനം നൂറുദ്ദീന്‍ സ്വലാഹി മദീന നിര്‍വ്വഹിച്ചു. കുടുംബ സംവിധാനങ്ങളില്‍ വിള്ളല്‍ വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും കുടുംബങ്ങളുടെ തകര്‍ച്ച സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുദ്ദീന്‍ സ്വലാഹി ഉദ്‌ബോധിപ്പിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ ചിട്ടയുള്ള ജീവിത ക്രമമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നതെന്നും കുടുംബത്തെ ചേര്‍ത്തു പിടിക്കാനുള്ള ശക്തമായ കല്‍പനകള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചകാധ്യാപനങ്ങളിലും ധാരാളമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രചരോണാദ്ഘാടന സമ്മേളനത്തില്‍ ജുബൈല്‍ ഇസ്‌ലാഹി യൂത്ത് പ്രസിഡന്റ് മുഹമ്മദ് നിയാസ് ആമുഖ ഭാഷണം നടത്തി. ദഅവ കണ്‍വീനര്‍ ഹിഷാം അബൂബക്കര്‍ നിയന്ത്രിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍ സുബുഹാന്‍ സ്വലാഹി വിശദീകരിച്ചു.
ടീന്‍സ് മീറ്റ്, വനിതാ സമ്മേളനം, യൂത്ത് മീറ്റ് തുടങ്ങിയ വിവിധ തലങ്ങളിലുള്ള പരിപാടികള്‍ക്ക് തുടക്കമായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026