l o a d i n g

ഗൾഫ്

പുതുവര്‍ഷ പുലരി ആഘോഷമാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

റിയാദ്: പുതിയ വര്‍ഷത്തെ ആഘോഷത്തോടെ വരവേറ്റ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്രിസ്മസ് ആഘോഷവും കേക്ക് മുറിയും നടന്നു. 31 ന് വൈകിട്ട് 9 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയില്‍ റിയാദിലെ കലാകാരന്‍മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടികള്‍ക്ക് തങ്കച്ചന്‍, സൗമ്യ തോമസ്, അഞ്ജു ആനന്ദ്, ക്രിസ്, റിസ് വാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരുണ്‍, അന്‍സാര്‍ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഡിജെ മ്യൂസിക്കല്‍ പ്രോഗ്രാമും അരങ്ങേറി. റിയാദ് ടാക്കീസ് മേളം ടീം അണിയിച്ചൊരുക്കിയ ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി അംഗം ശിഹാബ് കൊട്ടുകാട്, ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരി, ജോയിന്‍ സെക്രട്ടറി സുബി സുനില്‍ അടക്കം റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കള്‍ പങ്കെടുത്തു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

റിയാദ് കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി ബഷീര്‍ കരോളം, പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, സെക്രട്ടറി റിയാസ് വണ്ടൂര്‍ ട്രഷറര്‍ സനു മാവേലിക്കര, കോര്‍ഡിനേറ്റര്‍ അഞ്ജു രാഹുല്‍, ബിനു. സി.എസ്, ആതിര അജയ്, രാഹുല്‍ രവിന്ദ്രന്‍, ഷാഹിന തിയ്യാട്ടില്‍, അജയ് രാമചന്ദ്രന്‍, സിബിന്‍ കെ ജോണ്‍, ജോസ് ആന്റണി തറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിയാദ് കൗണ്‍സില്‍ അംഗങ്ങളും കുടുംബങ്ങളും അടക്കം നിരവധിയാളുകള്‍ പുതുവത്സരാഘോഷ പരിപാടിയില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026