l o a d i n g

ഗൾഫ്

കാരുണ്യസ്പര്‍ശമായി ജിദ്ദ ആലുവ കൂട്ടായ്മ; ഭാരവാഹികള്‍ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 2, 2026

ആലുവ: ജിദ്ദയില്‍ ജോലി ചെയ്യുന്ന ആലുവയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ ജിദ്ദ ആലുവ കൂട്ടായ്മ ഭാരവാഹികള്‍ കാരുണ്യസ്പര്‍ശവുമായി ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശിച്ചു. കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന സന്ദര്‍ശനത്തില്‍, തണല്‍ പദ്ധതിയുടെ ഭാഗമായി ജിദ്ദ ആലുവ കൂട്ടായ്മ വാഗ്ദാനം ചെയ്തിരുന്ന 'ബഡ് സ്പേസി'നുള്ള തുക മുന്‍ രക്ഷാധികാരിയും കമ്മിറ്റി സ്ഥിരാംഗവുമായ പി.എം. മായിന്‍കുട്ടി, വൈസ് പ്രസിഡന്റ് സുബൈര്‍ മത്താശ്ശേരി, ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബഷീര്‍, മുന്‍ ഭാരവാഹികളായ നാദിര്‍ഷ, സൈനുദ്ദീന്‍, അബ്ദുല്‍ സമദ് എന്നിവരുടെ സാന്നിധ്യത്തില്‍ തണല്‍ കണ്‍വീനര്‍ പി.ഐ. സമദിന് കൈമാറി. ചടങ്ങില്‍ തണല്‍ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ സലാം, കമ്മിറ്റി അംഗം അബ്ദുറഹ്‌മാന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഗതി മന്ദിരത്തിലെ അന്തേവാസികളുമായി കൂട്ടായ്മ ഭാരവാഹികള്‍ സ്നേഹപൂര്‍വം സമയം ചെലവഴിക്കുകയും അവരുടെ അനുഭവങ്ങളും വിശേഷങ്ങളും കേള്‍ക്കുകയും ചോദിച്ചറിയുകയും ചെയ്തു. സമൂഹത്തിലെ മുതിര്‍ന്നവരോടുള്ള കരുതലും ഉത്തരവാദിത്വവും പങ്കുവെക്കുകയാണ് ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കൂട്ടായ്മയുടെ ഭാരവാഹികള്‍ പറഞ്ഞു. സാമ്പത്തിക സഹായത്തിനൊപ്പം മാനസിക പിന്തുണയും ഇത്തരം ഇടപെടലുകളിലൂടെ നല്‍കാനാകുന്നുവെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന്യം എന്നും അവര്‍ വ്യക്തമാക്കി. സാമൂഹ്യ സേവന രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ജിദ്ദ ആലുവ കൂട്ടായ്മ, വരും കാലങ്ങളിലും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തണല്‍ ഗ്രാന്റ്മ ഹോമിന്റെ പ്രവര്‍ത്തനങ്ങളെയും അഗതികള്‍ക്കായി നല്‍കുന്ന സേവനങ്ങളെയും കൂട്ടായ്മ അംഗങ്ങള്‍ പ്രകീര്‍ത്തിച്ചു.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ ജിദ്ദ ആലുവ കൂട്ടായ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രവാസികള്‍ നാട്ടിലെ പാവപ്പെട്ടവരോട് കാണിക്കുന്ന ഈ കരുണയ്ക്കും കരുതലിനും നന്ദി അറിയിക്കുന്നതായും തണല്‍ ഭാരവാഹികള്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026