l o a d i n g

ഗൾഫ്

ആര്‍ എസ് സി അസീര്‍ സോണ്‍ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

ഖമീസ് മുശൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിച്ചു. വിവിധ സെക്ടറുകളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സാഹിത്യോത്സവ് പ്രവാസലോകത്തെ സര്‍ഗ്ഗപ്രതിഭകളുടെ സംഗമവേദിയായി. മഹ്‌മൂദ് സഖാഫി മാവൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൗദി വെസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാ, മൊയ്തീന്‍ മാവൂര്‍, ഉസ്മാന്‍ സഖാഫി, റഹ്‌മത്തുള്ള പട്ടിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

'വേരിറങ്ങിയ വിത്തുകള്‍' എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. ഡോ:നൂഹ് അബ്ദുള്ള ഖാന്‍ (പ്രൊഫസര്‍ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി) ഉദ്ഘാടനം ചെയ്തു. നിയാസ് കാക്കൂര്‍ (ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍) സന്ദേശ പ്രഭാഷണം നടത്തി. സിദ്ദീഖ് വാദിയാന്‍ (KMCC), ഇബ്രാഹീം മരക്കാര്‍ തൊടി (ASEER PRAVASI), അബ്ദുറസാഖ് ബന്നൂര്‍ (KCF), അബ്ദുല്‍ സലാം കുറ്റ്യാടി (ICF), മനാഫ് പരപ്പില്‍ (OICC), ജലീല്‍ കാവന്നൂര്‍ (MD ഷിഫാ അല്‍ കമീസ് ഹോസ്പിറ്റല്‍), മെഹ്സും അറക്കല്‍ (പ്രിന്‍സിപ്പല്‍ അല്‍ ജനുബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഡോ. സിജു ഭാസ്‌കര്‍ (പ്രിന്‍സിപ്പല്‍ ലെന ഇന്റര്‍നാഷണല്‍ സ്‌കൂള്‍), റഫീഖ് മേല്‍മുറി (നാഷണല്‍ മീഡിയ സെക്രട്ടറി), അഷ്റഫ് കൊടുവള്ളി, ഡോ. അഷ്ഹര്‍ (ബാഹിജ് ഹോസ്പിറ്റല്‍) എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍ മാവൂര്‍ സ്വാഗതവും യൂസുഫ് ആലത്തിയൂര്‍ നന്ദിയും രേഖപ്പെടുത്തി.

ഫോട്ടോ: അസീര്‍ കലാലയം സാംസ്‌കാരിക വേദി സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സംഗമം ഡോ. നൂഹ് അബ്ദുള്ള ഖാന്‍ (പ്രൊഫസര്‍ കിംഗ് യൂണിവേഴ്‌സിറ്റി) ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026