l o a d i n g

ഗൾഫ്

സൗദിയില്‍ 'ഒക്ടേയ്ന്‍ 98' പുതിയ പെട്രോള്‍ ഈ മാസം മുതല്‍, നിറം നീല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

റിയാദ്: സൗദി അറേബ്യയിലെ ആഭ്യന്തര വിപണിയില്‍ പുതിയ ഇനം പെട്രോള്‍ അവതരിപ്പിക്കാന്‍ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ തീരുമാനിച്ചു. 'ഒക്ടേയ്ന്‍ 98' (Octane 98) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇന്ധനം ഈ മാസം മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.

ഉയര്‍ന്ന ഒക്ടേയ്ന്‍ ആവശ്യമുള്ള സ്‌പോര്‍ട്‌സ് കാറുകള്‍, മികച്ച പ്രകടനശേഷിയുള്ള എന്‍ജിനുകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അരാംകോ പുതിയ ഇന്ധനം പുറത്തിറക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഉല്‍പ്പന്നങ്ങളെ ബാധിക്കാതെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇന്ധന ഓപ്ഷനുകള്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ വിപണിയിലുള്ള ഒക്ടേയ്ന്‍-91 പച്ച നിറത്തിലും, ഒക്ടേയ്ന്‍-95 ചുവപ്പ് നിറത്തിലുമാണ് ലഭ്യമാകുന്നത്. പുതിയതായി എത്തുന്ന ഒക്ടേയ്ന്‍-98 പെട്രോളിന്റെ നിറം നീല ആയിരിക്കും.

ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം മെട്രോപൊളിറ്റന്‍ ഏരിയകളിലും അവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലുമാണ് വിതരണം ആരംഭിക്കുക. ഈ നഗരങ്ങളില്‍ ഇത്തരം ഇന്ധനം ആവശ്യമുള്ള വാഹനങ്ങള്‍ കൂടുതലായി ഉള്ളതിനാലാണിത്. വരും ദിവസങ്ങളില്‍ ഡിമാന്‍ഡ് പരിശോധിച്ച ശേഷം മറ്റ് നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കും.

പുതിയ പെട്രോളിന്റെ വില വിവരങ്ങള്‍ അരാംകോയുടെ വെബ്സൈറ്റില്‍ ലഭ്യമാകും. ഊര്‍ജ്ജ-ജല ഉല്‍പ്പന്നങ്ങളുടെ വില പരിഷ്‌കരിക്കുന്ന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി കൃത്യമായ ഇടവേളകളില്‍ ഇന്ധനവില പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026