l o a d i n g

ഗൾഫ്

പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (പപ്പ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (പപ്പ) വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റ് നര്‍ഷാദ് തമ്പാനങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.

ജോയിന്റ് സെക്രട്ടറി ഷമീര്‍ പൂക്കൂത്ത് 2025 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക, വെല്‍ഫെയര്‍ റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കി.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: ഹക്കീം കക്കുളം, ജനറല്‍ സെക്രട്ടറി: ഷാഫി മഹമൂദ് വളരാട്, ട്രഷറര്‍: ഫൈസല്‍ കോടശേരി, വൈസ് പ്രസിഡന്റുമാര്‍: അഫ്‌സല്‍ കിഴക്കേ പാണ്ടിക്കാട്, അന്‍ഷാദ് വല്യാത്രപടി, ജോയിന്റ് സെക്രട്ടറിമാര്‍: എ.ടി ഇസ്മായില്‍ കക്കുളം, നിഷാദ് മാടത്തിങ്ങല്‍, വെല്‍ഫെയര്‍ കമ്മിറ്റി: ഫിറോസ് മാനു കക്കുളം, ബഷീര്‍ തമ്പനങ്ങാടി, റഷീദ് കുഞ്ഞാപ്പു തറിപ്പടി, ഐ.ടി ഇന്‍ചാര്‍ജ്: ഷമീര്‍ വളരാട്.

യോഗത്തില്‍ വെച്ച് 2026 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം നജീബ് കുറ്റിപ്പുളിക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വ്വഹിച്ചു. മുതിര്‍ന്ന അംഗങ്ങളായ അഞ്ചില്ലന്‍ കുഞ്ഞാക്ക, എ.ടി. ഇസ്ഹാഖ്, ബാവ ചെമ്പ്രശെരി, അഞ്ചില്ലന്‍ ഉമ്മര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

നേരത്തെ ജോയിന്റ് സെക്രട്ടറി ഷംസു ചെമ്പ്രശ്ശേരി സ്വാഗതമാശംസിച്ച യോഗത്തിന് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹക്കീം കക്കുളം നന്ദി രേഖപ്പെടുത്തി.

ഫോട്ടോ: ഹക്കീം കക്കുളം, ഷാഫി മഹമൂദ് വളരാട്, ഫൈസല്‍ കോടശേരി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026