l o a d i n g

വേള്‍ഡ്

ചൈനീസ് പ്രസിഡന്റ് സമ്മാനിച്ച ഫോണില്‍ ഷി ജിന്‍പിങ്ങിനൊപ്പം സെല്‍ഫി പകര്‍ത്തി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 6, 2026

ബീജിംഗ്: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യൂങ്ങും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഒന്നിച്ചുള്ള ഒരു അപൂര്‍വ്വ സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനീസ് സന്ദര്‍ശനത്തിനിടെ ഷി ജിന്‍പിങ് തന്നെ സമ്മാനിച്ച ഷവോമി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാണ് ലീ ജെ മ്യൂങ് ഈ ചിത്രം പകര്‍ത്തിയത് എന്നതാണ് ഇതിലെ കൗതുകം.

തിങ്കളാഴ്ച ബീജിംഗില്‍ നടന്ന ഔദ്യോഗിക വിരുന്നിന് ശേഷമാണ് ലീ ജെ മ്യൂങ് ഈ ചിത്രം പകര്‍ത്തിയത്. ഷി ജിന്‍പിങ്, അദ്ദേഹത്തിന്റെ ഭാര്യ പെങ് ലിയുവാന്‍, ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ഹെ-ക്യുങ് എന്നിവര്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ചിത്രം ലീ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചു.

'ഗിയോങ്ജുവില്‍ വെച്ച് എനിക്ക് സമ്മാനമായി ലഭിച്ച ഷവോമി ഫോണില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമൊപ്പം എടുത്ത സെല്‍ഫി. അവര്‍ക്ക് നന്ദി, എനിക്ക് ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രം ലഭിച്ചു,' അദ്ദേഹം കുറിച്ചു.

കഴിഞ്ഞ നവംബറില്‍ ദക്ഷിണ കൊറിയയില്‍ നടന്ന എപെക് ഉച്ചകോടിക്കിടെയാണ് ഷി ജിന്‍പിങ് ഈ ഫോണ്‍ ലീക്ക് സമ്മാനിച്ചത്. അന്ന് ഈ ഫോണിലെ ആശയവിനിമയം സുരക്ഷിതമാണോ എന്ന് ലീ ചോദിച്ചപ്പോള്‍, ഇതില്‍ വല്ല 'ബാക്ക്‌ഡോറും' (രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്താനുള്ള വഴി) ഉണ്ടോ എന്ന് പരിശോധിച്ചോളൂ എന്ന് ഷി തമാശയായി മറുപടി നല്‍കിയിരുന്നു. ചൈനീസ് നേതാവില്‍നിന്ന് ഇത്തരമൊരു തമാശ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഷി ജിന്‍പിങ് തമാശ പറയുന്നതില്‍ മിടുക്കനാണെന്നാണ് ലീ പിന്നീട് പ്രതികരിച്ചത്.

വര്‍ഷങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന ദക്ഷിണ കൊറിയ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലീയുടെ ഈ സന്ദര്‍ശനം. തൊണ്ണൂറ് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, സങ്കീര്‍ണ്ണമായ ആഗോള സാഹചര്യങ്ങളില്‍ ശരിയായ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഷി ജിന്‍പിങ് ദക്ഷിണ കൊറിയയോട് ആഹ്വാനം ചെയ്തു.

അമേരിക്ക, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പിടികൂടി ന്യൂയോര്‍ക്കില്‍ എത്തിച്ച സംഭവത്തില്‍ ചൈനയും ഉത്തരകൊറിയയും പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഈ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. ഇതിനിടെ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് 'മദുറോയും ഇതേ ഫോണാണ് ഉപയോഗിച്ചിരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?' എന്ന് ചിത്രത്തിന് താഴെ പരിഹാസരൂപേണ കമന്റ് ചെയ്യുകയും ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026