l o a d i n g

ഗൾഫ്

അല്‍ഉല ആര്‍ട്‌സ് ഫെസ്റ്റിവല്‍: 'അര്‍ദുന' പ്രദര്‍ശനം ഫെബ്രുവരി ഒന്നിന് ആരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 6, 2026

അല്‍ഉല: ലോകപ്രശസ്തമായ അല്‍ഉല ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'അര്‍ദുന' കലാപ്രദര്‍ശനം ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 15 വരെ നടക്കും. 'ആര്‍ട്‌സ് അല്‍ഉല', ഫ്രഞ്ച് ഏജന്‍സിയായ 'അഫാലുല' എന്നിവയുടെ പിന്തുണയോടെ പാരീസിലെ സെന്റര്‍ പോംപിഡുവുമായി സഹകരിച്ചാണ് ഈ ബൃഹത്തായ പ്രദര്‍ശനം ഒരുക്കുന്നത്.

സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ എണ്‍പതിലധികം ശ്രദ്ധേയമായ കലാസൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. പാബ്ലോ പിക്കാസോ, ഡേവിഡ് ഹോക്‌നി, ജോവാന്‍ മിച്ചല്‍, വസിലി കാന്‍ഡിന്‍സ്‌കി തുടങ്ങിയ ലോകപ്രശസ്തരായ ആധുനിക കലാകാരന്മാരുടെ സൃഷ്ടികള്‍ക്കൊപ്പം സൗദി കലാകാരന്മാരായ അയ്മന്‍ സെദാനി, മനല്‍ അല്‍ദോവയന്‍ തുടങ്ങിയവരുടെ സൃഷ്ടികളും പ്രദര്‍ശനത്തിലുണ്ടാകും.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ പ്രദര്‍ശനത്തിന്റെ പ്രധാന പ്രമേയം. അല്‍ഉലയിലെ പൗരാണികമായ തോട്ടങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആറ് അധ്യായങ്ങളിലായാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. പുരാതന കാലത്ത് ഇന്ത്യയെയും അറേബ്യന്‍ ഗള്‍ഫിനെയും യൂറോപ്പുമായി ബന്ധിപ്പിച്ചിരുന്ന സുഗന്ധവ്യഞ്ജന വ്യാപാര പാതയിലെ സുരക്ഷിതമായ ഇടമായിരുന്നു അല്‍ഉല. വിശാലമായ മരുഭൂമിയിലെ ഈ പച്ചപ്പാര്‍ന്ന പ്രദേശം വ്യാപാരികള്‍ക്കും സഞ്ചാരികള്‍ക്കും വിശ്രമിക്കാനും ചിന്തിക്കാനുമുള്ള ഒരിടമായിരുന്നു. ഈ പൈതൃകത്തെ പുതിയ കാലത്തെ കലയുമായി കോര്‍ത്തിണക്കുകയാണ് 'അര്‍ദുന'യിലൂടെ ലക്ഷ്യമിടുന്നത്.

അല്‍ഉലയില്‍ വരാനിരിക്കുന്ന കണ്ടംപററി ആര്‍ട്ട് മ്യൂസിയത്തിന്റെ കലാപരമായ കാഴ്ചപ്പാടുകള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പ്രദര്‍ശനം സന്ദര്‍ശകരെ സഹായിക്കും. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെയും സെന്റര്‍ പോംപിഡുവിന്റെയും ശേഖരത്തില്‍നിന്നുള്ള അപൂര്‍വ്വ സൃഷ്ടികളാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026