l o a d i n g

ഗൾഫ്

ഒമാനില്‍ മലയാളി വിദ്യാര്‍ഥിനി ഗിന്നസ് ബുക്കില്‍ ഇടം നേടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

സൂര്‍(ഒമാന്‍): ഇന്‍ലൈന്‍ റോളര്‍ സ്‌കേറ്റ്സ് ധരിച്ച്, കെട്ടിവച്ച മുടിയില്‍ ഹൂള ഹൂപ്പും കറക്കി ആറു കിലോമീറ്റര്‍ ദൂരം 28 മിനിറ്റ് 2 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി ശിവന്യ പ്രശാന്ത് ഗിന്നസ് ബുക്കില്‍ ഇടം നേടി. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ജി.വി.ശ്രീനിവാസ്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ശിവന്യയ്ക്ക് കൈമാറി.

ഒമാനിലെ ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂറില്‍ ആണ് ഗിന്നസ് റെക്കോര്‍ഡിനുള്ള ഔദ്യോഗിക നിബന്ധനകള്‍ പാലിച്ച് ശിവന്യയുടെ പ്രകടനം അരങ്ങേറിയത്. സൂര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശിവന്യ. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും നേടിയ ശിവന്യ പഠനത്തിലും മറ്റു കലാകായിക മത്സരങ്ങളിലും ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ഒമാനിലെ ഭവാന്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി പ്രശാന്തിന്റെയും സുസ്മിതയുടെയും മകളാണ്. സഹോദരന്‍ ശിവാങ്ക് പ്രശാന്ത് കൊല്‍ക്കത്ത എന്‍ഐടിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026