l o a d i n g

ഗൾഫ്

ഇന്ത്യന്‍ ഡോക്ടേഴ്‌സ് മെഡിക്കല്‍ ഫോറം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

ജിദ്ദ: ഇന്ത്യന്‍ ഡോക്ടേഴ്‌സ് മെഡിക്കല്‍ ഫോറം (IDMF) ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി വീണ്ടും ആരോഗ്യമുന്നേറ്റവുമായി രംഗത്തെത്തുന്നു. സേവനത്തെ തങ്ങളുടെ ഉത്തരവാദിത്വമായി കണക്കാക്കുന്ന IDMF, ജനുവരി 11 മുതല്‍ 15 വരെ 'School Health Awareness Camp' എന്ന പേരില്‍ പ്രത്യേക ദന്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജിദ്ദയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ദന്താരോഗ്യം സംരക്ഷിക്കുകയും പുഞ്ചിരികള്‍ ആരോഗ്യകരമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍, 25 പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ചികിത്സയ്‌ക്കൊപ്പം ദന്താരോഗ്യബോധവല്‍ക്കരണവും പ്രധാന പരിഗണനയായി ക്യാമ്പ് ലക്ഷ്യമിടുന്നു.

കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുടെ പിന്തുണയോടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരമത്തോടെ 'Fit India Movement' മുദ്രാവാക്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദന്ത ക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ ദന്തപരിശോധനയും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുന്ന അപൂര്‍വ അവസരമായിരിക്കും. ഒരുക്കങ്ങളുടെ ഭാഗമായി അധ്യാപകര്‍ക്ക് ഡോക്ടര്‍മാര്‍ ഇതിനകം ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ നല്‍കി.

പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടൊപ്പം ദന്താരോഗ്യപരിചരണത്തില്‍ ഗുണാത്മക ബോധവല്‍ക്കരണവും നല്‍കുന്നു. ഏകദേശം ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉപദേശങ്ങളും അടിസ്ഥാന ദന്തപരിശോധനകളും പല്ലുകളുടെയും ചുണ്ടുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ലഭ്യമാകും.

ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്താനും ഡെന്റല്‍ കിറ്റ് സ്വീകരിക്കാനും എല്ലാ വിദ്യാര്‍ത്ഥികളെയും IDMF ക്ഷണിച്ചു. ഏകതയും കരുതലും കൈമുതലാക്കി, കുട്ടികള്‍ക്കും സമൂഹത്തിനുമായി ആരോഗ്യത്തോടെ തെളിയുന്ന പുഞ്ചിരികള്‍ സൃഷ്ടിക്കുക എന്നതാണ് IDMF-ന്റെ ലക്ഷ്യം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026