l o a d i n g

ഗൾഫ്

മദീന വാഹനാപകടം: മരണം അഞ്ചായി; ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരിയും വിടവാങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

മദീന: കഴിഞ്ഞ ദിവസം മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി ഹാദിയ ഫാത്തിമ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി. മലപ്പുറം മഞ്ചേരി വെള്ളില യു.കെ പടി സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീലിന്റെ മകളാണ് ഹാദിയ.

അപകടത്തില്‍ മരിച്ച അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന (40), മകന്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരുടെ ഖബറടക്കം ബുധനാഴ്ച മദീനയില്‍ നടന്നിരുന്നു. മസ്ജിദുന്നബവിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ജന്നത്തുല്‍ ബഖീഇലാണ് ഇവരെ ഖബറടക്കിയത്. ഈ ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഹാദിയയും മരണത്തിന് കീഴടങ്ങിയത്.

കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജലീലിന്റെ മക്കളായ ഹാദിയയും ആയിഷയും നൂറയും ചികിത്സയിലായിരുന്നു. ഇതില്‍ ഏഴ് വയസ്സുകാരി നൂറ ആശുപത്രി വിട്ടു. ആയിഷ ചികിത്സയില്‍ തുടരുകയാണ്. ഉംറ തീര്‍ത്ഥാടനത്തിന് ശേഷം മദീന സിയാറത്ത് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഒരേ കുടുംബത്തിലെ അഞ്ചുപേരുടെ വേര്‍പാട് പ്രവാസി സമൂഹത്തിനിടയിലും ജന്മനാട്ടിലും വലിയ നോവായി മാറിയിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026